
ചേർപ്പ; : അബുദാബിയിലെ AL MASOOD OIL AND GAS COLLC എന്ന കമ്പനിയിലേക്ക് പമ്പ് ഓപ്പറേറ്ററായി ജോലി ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ വിസ നല്കി രണ്ട് യുവാക്കളില്‍ നിന്ന് ആകെ 5,50000/- രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയായ വിൻസ് 39 വയസ്സ് , കടവിള വീട്, കാരോട് വില്ലേജ്, ചങ്ങവിള ദേശം, തിരുവനന്തപുരം,എന്നയാളെ തിരുവനന്തപുരത്തു നിന്നും തൃശ്ശൂർ റൂറല്‍ പോലീസ് പിടികൂടി.
പാലക്കല്‍ എന്ന സ്ഥലത്ത് ചിപ്സ് Items ന്റെ ബിസിനസ് നടത്തുന്ന ഗിരീഷിനെയാണ് ഗള്‍ഫിലേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്ന HEAVANS S INTERNATIONAL INSTITUTE CENTRE POINT,M.G ROAD THRISSUR സ്ഥാപനം വഴി അബുദാബിയിലെ AL MASOOD OIL AND GAS COLLC എന്ന കമ്പനിയിലേക്ക് പമ്പ് ഓപ്പറേറ്ററായി ആളെ എടക്കുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഈ കമ്പനിയുടെ ഡയറക്ടറായ വിന്‍സ് എന്നയാളെ പാലയ്ക്കലുള്ള സ്ത്രീ മുഖാന്തിരം ഫോണില്‍ പരിചയപ്പെടുകയും വിന്‍സ് പറഞ്ഞത് വിശ്വസിച്ച് പ്രകാരം 24.11.2022 തിയ്യതി ബാങ്ക് അക്കൗണ്ടില്‍ നിന്ന് ചെക്ക് മുഖാന്തിരം 50,000/- രൂപ കൊടുക്കുകയും, എപ്ലോയിമെന്റ് കോണ്ടാക്റ്റ് അയച്ച് കൊടുക്കുകയും ആയതിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഒപ്പിട്ട് വിന്‍സ് എന്നയാള്‍ക്ക് വാട്സ് ആപ്പില്‍ അയച്ച് കൊടുക്കുകയും ചെയ്തു. ഗിരീഷിന് എംപ്ലോയിമെന്റ് കോണ്ട്രാക്റ്റ് കിട്ടിയപ്പോള്‍ ഗിരീഷിന് പരിചയമുള്ള പ്രിന്‍സ് എന്നയാളെ കൂടി വിന്സിന് പരിചപ്പെടുത്തി അവനു ജാലി ശരിയാക്കി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് 11.01.2023 തിയ്യതി പ്രിന്‍സിനും വിന്‍സ് അബുദാബിയിലെ AL MASOOD OIL AND GAS COLLC എന്ന കമ്പനിയിലേക്ക് പമ്പ് ഓപ്പറേറ്റര്‍ എന്ന ജോലി രേഖപ്പെടുത്തിയ വിസ അയച്ച് കൊടുക്കുകയും വിസ വാട്സാപ്പില്‍ വന്നതിനുശേഷം ബാക്കി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
13-01-2023 തിയ്യതി 3 ലക്ഷം രൂപ ഗിരീഷിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു പ്രിന്‍സിന്റെ കൈയ്യില്‍ നിന്ന് 200000/- രൂപയും അയച്ചു കൊടുത്തു. 13.02.2023 തിയ്യതി നെടുമ്പാശ്ശേരിയില്‍ നിന്നു പോകുന്നതിനുള്ള എയര്‍ടിക്കറ്റും വാട് സാപ്പില് അയച്ച് കൊടുക്കുകയും ചെയ്തു. 12-02-2023 തിയ്യതി വിന്‍സ് ഗിരീഷിനെ ഫോണില്‍ വിളിച്ച് ഗള്‍ഫിലേക്ക് പോകുന്നതിന് 13-)ം തിയ്യതി പറ്റില്ലെന്നു 15-തിയ്യതിയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞു. പിന്നീട് വിദേശത്തേക്ക് പോകുന്നതിന് ഓരോ ഓരോ കാരണങ്ങള്‍ പറഞ്ഞ് വിന്‍സ് നീട്ടി കൊണ്ട് പോയി . ഗിരീഷിന് പോകുന്നതിനുള്ള ടിക്കറ്റ് എടുത്ത് തരാതെ ആയപ്പോള്‍ അയച്ച് കിട്ടിയ വിസയെ പറ്റി അന്വേഷിച്ചപ്പോഴാണ് ഗിരീഷിന് വിസ FAKE ആണെന്നും മനസ്സിലാവുകയും വ്യാജ വിസ നല്കി ഗിരീഷനേയും പ്രിന്‍സിനേയും പറ്റിച്ചതിന് ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി കേസ് രജിസ്റ്റര്‍ ചെയ്തു.
തുടർന്ന് ശാസ്ത്രീയമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഒളിവില്‍ പോയ പ്രതിയെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഐ പി എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിരുവനന്തപുരത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ ചേർപ്പ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ എം എസ്, സിവിൽ പോലീസ് ഓഫീസർമാരായ റിൻസൻ സി പി, മണികണ്ഠൻ എം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Leave a Reply