പെരിന്തൽമണ്ണ :വെള്ളിയാഴ്ച രാത്രി പെരിന്തൽമണ്ണ ടൗണിൽ ചില്ലീസ് ജംഗ്ഷനിലെ വ്യാപാര സ്ഥാപനത്തിൽ സാമൂഹ വിരുദ്ധരുടെ അഴിഞ്ഞാട്ടം .രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ.
പെരിന്തൽമണ്ണ മാനത്ത്മംഗലം ചില്ലിസ് ജംഗ്ഷനിലെ വ്യാപാരസ്ഥാപനത്തിൽ ശനിയാഴ്ച രാത്രിയാണ് സംഘംകടയിൽ കയറി അക്രമം നടത്തുകയും വാഹനങ്ങൾ നശിപ്പിക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തത്. സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് അറിയുന്നു.
സമൂഹ വിരുദ്ധരുടെ ആക്രമണത്തിൽ പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് യോഗം പ്രതിഷേധിച്ചു. കുറ്റക്കാരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം ചെയ്യുന്നതിനുള്ള സംരക്ഷണം ഉറപ്പുവരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ പ്രസിഡൻ്റ് പി ടി എസ് മൂസ്സു അധ്യക്ഷനായി.
Leave a Reply