
കൊടകര : സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ്.പി.സി) പ്രോജക്ടിൻ്റെ ഭാഗമായി കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർക്കായുള്ള “ഉണർവ് – 2025” എന്ന പേരിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഐ.എം.ജി റിഫ്രഷർ ട്രെയിനിംഗ് പരിപാടി കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സമാപിച്ചു. ഒക്ടോബർ 6, 7, 8 (2025) തീയതികളിലായി നടന്ന പരിശീലനം, കമ്മ്യൂണിറ്റി പോലീസിംഗിന്റെ പ്രാധാന്യം ശക്തിപ്പെടുത്താനും സാമൂഹിക ഇടപെടലുകൾ ഫലപ്രദമാക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു.
തൃശ്ശൂർ റൂറൽ ജില്ലയിലെ 42 സ്കൂളുകളിൽ നിന്നുള്ള അദ്ധ്യാപകരായ 84 കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ (സി.പി.ഒ), അസിസ്റ്റൻ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ (എ.സി.പി.ഒ) എന്നിവരാണ് പരിശീലനത്തിൽ പങ്കെടുത്തത്. ജില്ലയിലെ 42 സ്കൂളുകളിലായി 3500-ഓളം വിദ്യാർത്ഥികളെ അച്ചടക്കബോധവും പൗരബോധവുമുള്ളവരായി വാർത്തെടുക്കാൻ നേതൃത്വം നൽകുന്ന അധ്യാപകരാണ് പരിശീലനം നേടിയത്.
പരിശീലന പരിപാടി ഒക്ടോബർ 6-ന് കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ റൂറൽ അഡീഷണൽ എസ്.പി.യും എസ്.പി.സി ജില്ലാ നോഡൽ ഓഫീസറുമായ സിനോജ് ടി.എസ്. അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം: ഒക്ടോബർ 8-ന് സമാപിച്ച ട്രെയിനിംഗ് പ്രോഗ്രാമിൻ്റെ സമാപന ചടങ്ങിൻ്റെ ഉദ്ഘാടനം തൃശ്ശൂർ റൂറൽ അഡീഷണൽ എസ്.പി.യും എസ്.പി.സി ജില്ലാ നോഡൽ ഓഫീസറുമായ സിനോജ് ടി.എസ്. നിർവഹിച്ചു. “മൂല്യബോധമുള്ള ഒരു തലമുറയെ പടുത്തുയർത്തുക” എന്ന ആപ്തവാക്യം പൂർണ്ണമായി ഉൾക്കൊണ്ട ക്ലാസുകളാണ് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എസ്.പി.സി പദ്ധതിയുടെ വിവിധ മേഖലകളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ക്ലാസ്സുകൾ പ്രമുഖ വൈജ്ഞാനിക വിദഗ്ധരാണ് നയിച്ചത്.
പരിപാടിയിൽ എസ്.പി.സി അസിസ്റ്റൻ്റ് ജില്ലാ നോഡൽ ഓഫീസർ ബിജു ഒ.എച്ച്.എസ്, പങ്കെടുത്തു. എസ്.പി.സി ഓഫീസ് സ്റ്റാഫ് പ്രേതോഷ് ടി.സി. നന്ദി പ്രകാശിപ്പിച്ചു.


Leave a Reply