കുറ്റിപ്പുറം: കുറ്റിപ്പുറം ശ്രീ നൊട്ട നാലുക്കൽ ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞം ഒക്ടോബർ 10 മുതൽ 19 വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു :ഒക്ടോബർ 10 വെള്ളിയാഴ്ച ദേവീ വിഗ്രഹ ഘോഷയാത്ര പുലർച്ചെ 5 മണിക്ക് കമ്പാല ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നിന്നും പുറപ്പെടും . വൈകിട്ട് 6:45 ന് ഭദ്രദീപം തെളിയിക്കൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കൽപ്പുഴ ശങ്കരൻ നമ്പൂതിരിപ്പാട് നിർവ്വഹിക്കും : വൈകീട്ട് 7 ന് അമൃത ടി വി ശ്രേഷ്ഠ ഭാരതം ഫെയിം ബ്രഹ്മശ്രീ ഡോ. കെ ഉണ്ണികൃഷ്ണൻ നമ്പൂതിരി ദേവീ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും : ബ്രഹ്മശ്രീ : പയ്യന്നൂർ മാടമന ശങ്കര നാരായണൻ നമ്പൂതിരി, ബ്രഹ്മശ്രീ :കൈതപ്രം കോറമംഗലം സുബ്രഹമണ്യൻ നമ്പൂതിരി എന്നിവർ സഹാചാര്യൻമാരായി പങ്കെടുക്കും : ഒക്ടോബർ 11 ശനി അഷ്ട ദ്രവ്യ മഹാഗണപതി ഹോമം നടക്കും : ക്ഷേത്രം മേൽശാന്തി അമേറ്റൂർ നാരായണൻ നമ്പൂതിരി കാർമികത്വം വഹിക്കും : ഒക്ടോബർ 12 ഞായർ മഹാഭഗവതി സേവയും സമുഹ ലളിത സഹസ്രനാമ പാരായണവും നടക്കും. ഒക്ടോബർ 13 തിങ്കൾ പകൽ 11 മണിക്ക് ദേശീയ ജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജകൻ എ ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തും ഒക്ടോബർ 14 ചൊവ്വ 6:45 ന് സർവ്വൈശ്വര്യ പൂജ നടക്കും : ഒക്ടോബർ 15 ബുധൻ രാവിലെ 10:30 മുതൽ 11:30 വരെ ധന്വന്തരി ഹോമം നടക്കും : ഒക്ടോബർ 16 വ്യാഴം രാവിലെ 10 മണിക്ക് നവഗ്രഹ ഹോമം നടക്കും : പകൽ 4 മണിക്ക് സരസ്വതി സുക്ത സമൂഹാർച്ചന നടക്കും : ഒക്ടോബർ 17 വെള്ളി പകൽ 11 മണിക്ക് തുളസി പൂജ നടക്കും ഒക്ടോബർ 18 ശനി വൈകിട്ട് 5:30 ന് കുമാരി പൂജ നടക്കുന്നതാണ് : ഒക്ടോബർ 19 ഞായർ പകൽ 11 : 30 ന് ദേവി ഭാഗവത നവാഹയജ്ഞ സമർപ്പണവും 12 മണിക്ക് മംഗളാരതിയും നടക്കും. പകൽ ഒരു മണിക്ക് മഹാ പ്രസാദ ഊട്ടും നടക്കും : എല്ലാ ദിവസങ്ങളിലും വിവിധ പൂജാ കർമങ്ങളും മൂന്ന് നേരം ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.പത്ര സമ്മേളനത്തിൽ ചെയർമാൻ ടി മണികണ്ഠ കുമാർ , കൺവീനർ അരവിന്ദ് വിശ്വനാഥൻ , ട്രഷറർ പി ജയപ്രകാശ് , ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് ലത ടീച്ചർ മാരായത്ത്, സെക്രട്ടറി വി വി രാജേന്ദ്രൻ , സബ് കമ്മറ്റി ഭാരവാഹികളായ ഉണ്ണി ഭാഗ്യതാര , കെ പി ശ്രീശൻ , സുനിൽ പുറയത്ത് പങ്കെടുത്തു
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
പ്രാദേശികം
Leave a Reply