അലൻ കെ ലാൽസൺ

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത അതിജീവിതയെ ലൈഗികാതിക്രമത്തിന് ഇരയാക്കിയ കേസ്സിലെ പ്രതിയായ ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കണ്ടംകുളത്തി വീട്ടിൽ അലൻ കെ ലാൽസൺ (18) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ജിനേഷ് കെ ജെ, എസ് ഐ കൃഷ്ണപ്രസാദ് എം ആർ, ജി എ എസ് ഐ സ്വപ്ന എൻ സി, ജി എസ് സി പി ഒ മാരായ രഞ്ജിത്ത് എം ആർ,  കൃഷ്ണദാസ് എം ആർ, ദേവേഷ്, ഡ്രൈവർ സി പി ഒ അഖിൽ എം ആർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published.