ഗോകുൽ

പുതുക്കാട് : 06.10.2025 തീയ്യതി രാത്രി 09.00 മണിയോടെ ആനന്ദപുരം ലിറ്റിൽ ഫ്ലവർ പള്ളിയിൽ മ്യുസിക് ബാൻഡ് കാണുകയായിരുന്ന ആനന്ദപുരം ഇടയാറ്റുമുറി സ്വദേശിയായ 17 വയസുള്ള ആൺകുട്ടിയെ, രണ്ട് ദിവസം മുമ്പ് ആലത്തൂരുള്ള പ്രതിയുടെ സുഹൃത്തുക്കളുമായി ഉണ്ടായ തർത്തിൽ ഇടപ്പെട്ട് ഉന്തും തള്ളും നടന്നതിന്റെ വൈരാഗ്യത്താൽ പരാതിക്കാരനായ കുട്ടിയുടെ കഴുത്തിൽ കൈയ്യിട്ട് പിടിച്ച് ബലമായി സെമിത്തേരിക്ക് സമീപത്തേക്ക് കൂട്ടിക്കൊണ്ട് പോയി മരവടികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതിയായ ചാമി എന്നറിയപ്പെടുന്ന നെല്ലായി ആലത്തൂർ സ്വദേശി അഴകത്ത് കൂടാരത്തിൽ വീട്ടിൽ ഗോകുൽ 25 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഗോകുൽ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും മാരാകായുധങ്ങളുമായി വീടുകയറി ആക്രമിച്ച കേസിലും മനുഷ്യജീവന് അപകടം വരത്തക്ക വിധമുള്ള പ്രവർത്തി ചെയ്ത കേസ്സിലും പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച കേസിലും അടക്കം നാല് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

പുതുക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആദംഖാൻ, എസ് ഐ മാരായ പ്രദിപ് എൻ, ലാലു എ വി, ജയചന്ദ്രൻ, എ എസ് ഐ മാരായ ജോബി, ഹരിലാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published.