
വെള്ളിക്കുളങ്ങര : 05-10-2025 തിയ്യതി രാത്രി 11.00 മണിയോടെ കോടാലിയിലുള്ള ബാർ കോമ്പൗണ്ടിൽ മുൻവശം ഗേറ്റിനു സമീപം വെച്ച് മറ്റത്തൂർ മുരിക്കിങ്ങൽ സ്വദേശി വടക്കൂട്ട് വീട്ടിൽ ശ്യാംലാൽ 37 വയസ്സ് എന്നയാളും പ്രതിയും തമ്മിൽ ബിയർ വാങ്ങിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കതിനെത്തുടർന്നുള്ള വൈരാഗ്യത്താൽ ശ്യാംലാലിന്റെ ബൈക്ക് തടഞ്ഞുനിർത്തി ബിയർ കുപ്പി കൊണ്ട് തലക്കടിച്ചു പരിക്കേൽപിച്ച സംഭവത്തിന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ ലാലൻ എന്നറിയപ്പെടുന്ന മുപ്ലിയം വെള്ളാരംപാടം സ്വദേശി അപ്പോഴം വീട്ടിൽ വിഷ്ണുലാൽ 32 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
വിഷ്ണുലാൽ വെള്ളിക്കുളങ്ങര, കൊടകര, പേരാമംഗലം പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് വധശ്രമക്കേസുകളിലും ഒരു കവർച്ചക്കേസിലും മൂന്ന് അടിപിടിക്കേസിലും മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസിലും അടക്കം എട്ട് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കൃഷ്ണൻ കെ, എസ് ഐ ശ്രീനിവാസൻ എം എസ്, ജി എ എസ് ഐ സതീഷ് എ ബി, സി പി ഒ അഭിലാഷ് കെ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Leave a Reply