

വാടാനപ്പിള്ളി : വാടാനപ്പിള്ളിയിൽ നടുറോഡിൽ വാളുമായി യുവാവിനെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച 46 ക്രിമിനൽക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഹരീഷിനെ യും കൂട്ടാളി ജിത്തുവിനേയും 08.10.2025 തിയ്യതി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
27.09.2025 തീയ്യതി 15.00 മണിയോടെ വാടാനപ്പിള്ളി അഞ്ചങ്ങാടി സ്വദേശി രായംമരക്കാർ വീട്ടിൽ സജീർ 43 വയസ്സ് എന്നയാൾ ഓടിച്ചു വന്ന കാറിന് മുന്നിലൂടെ പ്രതിയായ ഹരീഷ് അശ്രദ്ധമായി ക്രോസ്സ് ചെയ്തത് കാർ റോഡരികിൽ പാർക്ക് ചെയ്ത് പുറത്തിറങ്ങിയ സജീർ ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ, സജീറിനെ ഹരീഷ് ഷർട്ടിൻ്റെ കോളറിൽ കുത്തി പിടിച്ച് തടഞ്ഞ് നിർത്തി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും ഹരീഷിന്റെ കൂട്ടാളികളായ പ്രതികൾ കൈയ്യിൽ വാൾ പോലുള്ള ആയുധങ്ങളുമായി ഓടി വരികയും സജീറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പ്രതികൾ വാൾ പോലുള്ള ആയുധം വെച്ച് കഴുത്തിലേക്ക് വെട്ടിയത് സജീർ സമീപത്ത് കിടന്ന കൊന്ന കമ്പ് വെച്ച് തടഞ്ഞതിൽ ആ വെട്ട് കമ്പിൽ കൊണ്ടിട്ടുള്ളതും തടഞ്ഞില്ലായിരുന്നെങ്കിൽ വെട്ട് സജീറിന്റെ കഴുത്തിൽ കൊണ്ട് മരണം വരെ സംഭവിക്കുന്നതിനും, സജീർ കുതറി ഓടി മാറിയ സമയം പ്രതികൾ കയ്യിൽ കരുത്തിയിരുന്ന ആയുധങ്ങൾ കാണിച്ച് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിന് വാടാനപ്പിള്ളി പോസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതികളായ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുണ്ടയായ കാട്ടൂർ കാട്ടൂക്കടവ് സ്വദേശി നന്ദനത്ത് പറമ്പിൽ വീട്ടിൽ ഹരീഷ് 50 വയസ്, എറണാംകുളം മുളംതുരുത്തി സ്വദേശി എളിയാട്ടിൽ വീട്ടിൽ ജിത്തു 29 വയസ്സ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം പ്രതികൾ കാറിൽ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായി വിവരം ലഭിച്ചത് പ്രകാരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറുകയും തുടർന്ന് കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ മതിൽ മൂലയിൽ വെച്ച് കാർ കാണപ്പെടുകയും തുടർന്ന് പിൻതുടർന്ന് വാഹനം തടഞ്ഞ് നിർത്തി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ ആയുധങ്ങളും കാറും സഹിതം മണിക്കൂറുകൾക്കകം തന്നെ പിടികൂടിയിരുന്നു.
ഹരീഷ് കാട്ടൂർ, വലപ്പാട്, ചേർപ്പ്, വാടാനപ്പിള്ളി, മതിലകം, അന്തിക്കാട്, ഒല്ലൂർ, പാലാരിവട്ടം, ചേരാനെല്ലൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുക, കവർച്ച, വധശ്രമം, അടിപിടി, അനധികൃതമായി സ്ഫോടക വസ്തു കൈവശം വയ്ക്കുക, മയക്ക് മരുന്ന് വിൽപ്പനക്കായി സൂക്ഷിക്കുക എന്നിങ്ങനെയുള്ള 46 ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
ജിത്തു എറണാംകുളം സെൻട്രൽ, തൃക്കാക്കര, ആലുവ, ചോറ്റാനിക്കര, വയനാട് വൈത്തിരി, മീനങ്ങാടി പോലീസ് സ്റ്റേഷൻ പരിധികളിലായി കൊലപാതകം, വധശ്രമം, കവർച്ച, മോഷണം, തട്ടിക്കൊണ്ട് പോയി ആക്രമിച്ച് പരിക്കേൽപ്പിക്കുക എന്നിങ്ങനെയുള്ള ഏഴ് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ ഷാജി , സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ, ഷിജു, സനീഷ്, ഷനിൽ, ഷിജീഷ്, വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷൈജു.എൻ.ബി, ജൂനിയർ എസ്.ഐ. സുബിൻ, സി.പി.ഒ മാരായ ധനീഷ്, അഖിൽ, അമൽരാജ് എന്നിവരാണ് പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്..
Leave a Reply