കോഴിക്കോട്: സാംസ്കാരികാധിനിവേശത്തിന്റെ കുത്തൊഴുക്കില് ശിഥില മായിക്കൊണ്ടിരിക്കുന്ന ബന്ധങ്ങള് കോര്ത്തിണക്കാനും കുടുംബഭദ്രത തിരിച്ചു പിടിക്കാനും അന്യം നിന്നുപോകുന്ന ധാര്മിക ജീവിതത്തിലേക്ക് കുടുംബങ്ങളെ ഉള് ചേര്ക്കുവാനും ലക്ഷ്യം വെച്ച് ‘കുടുംബം സ്വര്ഗ കവാടം’ എന്ന സന്ദേശവുമായി കെ.എന്.എം മര്കസുദഅവ വിപുലമായ പ്രചാരണം നടത്തും. മാതാപിതാ, ജ്യേഷ്ഠാനുജ, അയല്പക്ക, കുടുംബ ബന്ധങ്ങളുടെ ശ്രേഷ്ഠതയും വിശുദ്ധിയും പുതു തലമുറയെ ബോധ്യപ്പെടുത്തിയും പുതു തലമുറയോടുള്ള സമീപനങ്ങളെക്കുറിച്ച് മുതിര്ന്നവര്ക്ക് അവബോധമുണ്ടാക്കിയും സന്തുഷ്ഠവും ആരോഗ്യകരവുമായ കുടുംബ സാഹചര്യം തിരിച്ചു പിടിക്കാനുള്ള കര്മ പദ്ധതികളാണ് നാല് മാസം നീണ്ടു നില്കുന്ന കാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുക.
കുടുംബം സ്വര്ഗ കവാടം എന്ന പ്രചാരണത്തിന്റെ ഉദ്ഘാടനം നാളെ (വെള്ളി) സംസ്ഥാനത്തെ പതിനായിരത്തോളം ഭവനങ്ങളില് ഒരേ സമയം നടക്കും. വെള്ളിയാഴ്ച രാത്രി 8.30 മുതല് 9.30 വരെ പ്രത്യേകം തയ്യാറാക്കിയ ചാര്ട്ട് അനുസരിച്ച് പതിനായിരം ഭവനങ്ങളിലും പരിപാടി നടക്കും. കുടുംബത്തിലെ ഒരു അംഗത്തിന്റെ ഖുര്ആന് പാരായണത്തോടെ പരിപാടിക്ക് തുടക്കമാവും. തുടര്ന്ന് ഗൃഹനാഥന് ആമുഖ സംസാരം നടത്തും. ശേഷം കുടുംബം സ്വര്ഗ കവാടം എന്ന പ്രമേയത്തില് കെ.എന്.എം മര്കസുദഅവ ജന: സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി റേഡിയോ ഇസ്ലാം വഴി ഒരേ സമയം പതിനായിരം കുടുംബങ്ങുമായി സംവദിക്കും. ഇരുപത് മിനുട്ട് നീണ്ടു നില്കുന്ന പ്രഭാഷണം കുടുംബാംഗങ്ങള് ഒന്നിച്ചിരുന്ന് കേള്ക്കും .
തുടര്ന്ന് കുടുംബ ഗാനം സംപ്രഷണം നടക്കും. കുട്ടികളുടെ സര്ഗ വിരുന്ന് ഗസ്സയോട് ഐക്യദാര്ഢ്യവുമായി കുട്ടികളുടെ യുദ്ധവിരുദ്ധ ചിത്രരചന എന്നിവ നടക്കും. സംസ്ഥാന സമിതി തയ്യാറാക്കി നല്കുന്ന പ്രതിജ്ഞ കുടുംബത്തിലെ ഒരംഗം ചൊല്ലിക്കൊടുക്കുകയും മറ്റുള്ളവര് ഏറ്റു പറയുകയും ചെയ്യും. തുടര്ന്ന് കുടുംബത്തില് നിന്ന് മണ്മറഞ്ഞവരെ അനുസ്മരിക്കുകയും പ്രാര്ത്ഥന നടത്തുകയും ചെയ്യും. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച് പരിപാടി സമാപിക്കും.
ഒരേ സമയം പതിനായിരത്തോളം ഭവനങ്ങളില് നടക്കുന്ന ക്യാമ്പയ്ന് ഉദ്ഘാടന പരിപാടിയില് ചുരുങ്ങിയത് 40000 പേര് പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്യാമ്പയ്ന്റെ ഭാഗമായി കുടുംബ സംഗമങ്ങള്, അയല്പക്ക കൂട്ടായ്മകള്, കൗണ്സിലുകള്, മഹല്ല് തല ബോധവത്കരണ പരിപാടികള്, സൗഹ്യദ ഗ്യഹ സമ്പര്ക്ക പരിപാടികള്, കുടുംബ ടൂറുകള്, തസ്കിയത് ക്യാമ്പുകള്, കൗമാര സംഗമങ്ങള്, കലാ സാഹിത്യ കായിക മത്സരങ്ങള് തുടങ്ങി വിപുലമായ പരിപാടികള് സംഘടിപ്പിക്കുന്നുണ്ട്.
ഇതിനു പുറമെ ജില്ലാ മണ്ഡലം തലങ്ങളില് ISM, MGM, MSM, IGM ഘടകങ്ങളുടെ നേതൃത്വത്തില് കാമ്പസ് സംവാദങ്ങള്, ജില്ലാ സെമിനാറുകള്, മണ്ഡലം സമ്മേളനങ്ങള് തുടങ്ങിയവ നടക്കും. വിവാഹ രംഗത്തെ ധൂര്ത്തിനും ആഢംബരത്തിനും ആഭാസങ്ങള്ക്കുമെതിരെ കേരള ജംഇയ്യത്തുല് ഉലമ ആവിഷ്കരിച്ച പദ്ധതികള് മഹല്ലുകള് കേന്ദ്രീകരിച്ച് ക്യാമ്പയ്ന് കാലത്ത് നടപ്പിലാക്കും. പ്രത്യേകം പരിശീലനം നല്കിയ ഇരുനൂറിലധികം ആര്.പിമാരാണ് ക്യാമ്പയിന് പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നില്കുക.
പത്രസമ്മേളനത്തില് പങ്കെടുത്തവര് :
അഡ്വ പി. മുഹമ്മദ് ഹനീഫ
(വൈ. പ്രസിഡണ്ട് കെ എന് എം മര്കസുദഅവ)
ഫൈസല് നന്മണ്ട
(സെക്രട്ടറി കെ എന് എം മര്കസുദഅവ)
ബി.പി എ ഗഫൂര്
സെക്രട്ടറി കെ എന് എം മര്കസുദഅവ)
സഫൂറ തിരുവണ്ണൂര്
സെക്രട്ടറി എം ജിഎം കേരള)
ഫാദില് റഹ്മാന് കെ വി
(സെക്രട്ടറി ഐ എസ് എം കേരള)
സല്മാന് ഫാറൂഖി
(സെക്രട്ടറി എം എസ് എം കേരള )
Leave a Reply