തിരൂർ: കേരള മാപ്പിള കലാ അക്കാദമി തിരൂർ ചാപ്റ്റർ ഉദ്ഘാടനവുo അവാർഡ് ദാനവും ഇന്ന് തിരൂരിൽ നടക്കും. വൈകുന്നേരം 6 30ന് തിരൂർ ക്രിസ്ത്യൻ പള്ളിക്ക് പിന്നിലുള്ള ഓഫീസിലാണ് പരിപാടി നടക്കുക. കേരള മാപ്പിള കലാ അക്കാദമി ചെയർമാൻ കെ .ഇബ്രാഹിം ഹാജി, വർക്കിംഗ് പ്രസിഡണ്ട് എ കെ മുസ്തഫ, തിരൂർ ചാപ്റ്റർ ഭാരവാഹികളായ സബ്ക്ക ഷാഫി, മുജീബ് കൂട്ടായി, പി വി സമദ് തുടങ്ങിയവർ പങ്കെടുക്കും. മാപ്പിള കലാ അക്കാദമിയുടെ രണ്ടാം കർമ്മ പ്രഭാ പുരസ്കാരം ചടങ്ങിൽ വെച്ച് എഴുത്തുകാരനും കാർട്ടൂണിസ്റ്റും ആയ പാറയിൽ ഫസലുവിന്സമ്മാനിക്കും

Leave a Reply

Your email address will not be published.