ദേവധാർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ കലോത്സവംകലാലോകം 25 സുഫി സംഗിതജ്ഞൻ ആസിഫ് കാപ്പാട്ഉദ്ഘാടനം ചെയ്യുന്നു.

താനൂർ: ദേവധാർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൻ്റെ 3 ദിവസം നീണ്ടു നിൽക്കുന്ന സ്കൂൾ കലോത്സവം കലാലോകം 25 ന് തുടക്കമായി.
മൂന്നു വേദികളിലായി യുപി,ഹൈസ് സ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി
മുവ്വായിരത്തോളം
പ്രതിഭകൾ മത്സരങ്ങളിൽ
പങ്കെടുക്കുന്നുണ്ട്.
രക്ഷിതാക്കളുടെയും കുട്ടികളുടെയും പങ്കാളിത്തം കൊണ്ട്
കലോത്സവം ശ്രദ്ധേയമായി.
സംഗീത റിയാലിറ്റി ഷോയായിലുടെ പ്രശ്സ്തനായ
സുഫി കവ്വാലി ഗായകൻ ആസിഫ് കാപ്പാട് കലാലോകം ഉദ്ഘാടനം ചെയ്തു.
കലയും സംഗീതവു മാനവീക സ്നേഹത്തിൻ്റെ ഒത്തു ചേരലാണെന്ന് അദ്ദേഹം പറഞ്ഞു
പൂർവ വിദ്യാർത്ഥികളും
സംഗീതജ്ഞരുമായ ഷിബു സുകുമാരൻ, അനസ് കുണ്ടുങ്ങൽ എന്നിവർ അതിഥികളായിരുന്നു.

പിടിഎ പ്രസിഡണ്ട് കാദർകുട്ടി വിശാരത്ത് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ജി ആശ പ്രധാനാധ്യാപിക പി.പ്രസീജ ,
എസ് എം സി ചെയർമാൻ ടി.പി റസാഖ് , പിടിഎ വൈസ് പ്രസിഡണ്ട് സി.ജോണി സിനിയർ അസിസ്റ്റൻ്റ് വിവിഎൻ അഷ്‌റഫ്‌ സ്റ്റാഫ് സെക്രട്ടറി
ടി എൻ മിനിമോൾ പിടിഎ അംഗങ്ങളായ ഇ പ്രസന്നൻ,
ഉമ്മർ ബാവ, ദിനേശൻ,
സമീർ അക്കര എന്നിവർ സംസാരിച്ചു.
കലോത്സവം വെള്ളിയാഴ്ച
അവസാനിക്കും

Leave a Reply

Your email address will not be published.