
മാള : വൈന്തല തൈക്കൂട്ടം സ്വദേശിനി ഇല്ലിക്കപറമ്പിൽ വീട്ടിൽ ശ്രീഹരിത 19 വയസ്സ് എന്നവരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ വൈന്തല തൈക്കൂട്ടം സ്വദേശി ശ്രീഹരി 21 വയസ്സ് എന്നയാളെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന വലിയപറമ്പിലെ ലോഡ്ജിൽ നിന്ന് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയൽ ഹാജരാക്കും.
ശ്രീഹരി അച്ചനെയും അമ്മയെയും സഹോദരി ശ്രീഹരിതയെയും ദേഹോപദ്രവമേൽപ്പിച്ചതിനെ തുടർന്ന് അമ്മ ഗീത ബഹു. ചാലക്കുടി കോടതിയിൽ നിന്ന് ഗാർഹിക പീഡനങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, 2005 പ്രകാരം ശ്രീഹരി ഉപദ്രവിക്കാതിരിക്കുന്നതിനുള്ള ഉത്തരവ് വാങ്ങിയിരുന്നു. ശ്രീഹരി വിവാഹം കഴിക്കാതെ വീട്ടിൽ താമസിപ്പിക്കുന്ന ജീവിത പങ്കാളിയായ യുവതിയെ അവരുടെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കാൻ പറഞ്ഞതിലുള്ള വൈരാഗ്യത്താലാണ് 30-09-2025 തിയ്യതി പുലർച്ചെ 02.00 മണിയോടെ ശ്രീഹരി അച്ചനെ ദേഹോപദ്രവമേൽപ്പിച്ചത്.ഇത് തടയാൻ ശ്രമിച്ചതിനാണ് കോടതി ഉത്തരവ് ലംഘിച്ച് ശ്രീഹരി ശ്രീഹരിതയെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
ശ്രീഹരി 2024 ൽ മാള പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് അച്ചനെയും അമ്മയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും, പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിലും, അടക്കം മൂന്ന് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
മാള പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സജിൻ ശശി, എസ്.ഐ മാരായ ബെന്നി.കെ.ടി, വിനോദ് കുമാർ എം എസ്, സി.പി.ഒ കിരൺ പി കെ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Leave a Reply