
വലപ്പാട് : 05.10.2025 തിയ്യതി വൈകീട്ട് 05.00 മണിയോടെ വലപ്പാട് കോതകുളത്തുള്ള സൂപ്പർ മാർക്കറ്റ് ആന്റ് ടീ ഷോപ്പ് എന്ന സ്ഥാപനത്തിൽ വെച്ച് കോഴിക്കോട് വടകര സ്വദേശി മുക്കാട്ട് കിഴക്കേകനി വീട്ടിൽ സനൂപ് 38 വയസ്സ് എന്നയാളെയും കൂടെ ജോലി ചെയ്യുന്ന പ്രകാശൻ എന്നയാളെയും സനൂപ് പ്രതിയുടെ ദേഹത്ത് തട്ടിയതിലുള്ള വൈരാഗ്യത്താൽ തടഞ്ഞു നിർത്തി കൈ കൊണ്ട് ഇടിച്ച് ദേഹോപദ്രവം ഏല്പിച്ച് സാനൂപിന്റെ പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന 25000 രൂപ വിലവരുന്ന Redmi മൊബൈൽ ഫോണും, 500 രൂപയും രേഖകളും അടങ്ങിയ പേഴ്സും കവർച്ച ചെയ്ത് കൊണ്ട് പോയ സംഭവത്തിന് വലപ്പാട് പോലീസ് സ്റ്റേഷനിലെടുത്ത കേസ്സിലെ പ്രതിയായ വലപ്പാട് കോതകുളം ബീച്ച് സ്വദേശി തോന്നിപ്പറമ്പിൽ വീട്ടിൽ റിജിൽ 37 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
വലപ്പാട് പോലീസ് സ്റ്റേഷൻ റൗഡിയായ റിജിൽ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും മൂന്ന് അടിപിടിക്കേസുകളിലും മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവർത്തി ചെയ്ത രണ്ട് കേസുകളിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത രണ്ട് കേസുകളിലും അടക്കം ഏഴ് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
വലപ്പാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനിൽകുമാർ.കെ,എസ് ഐ മാരായ സാബു,ഉണ്ണി,ജി എ എസ് ഐ സജയൻ,ഡ്രൈവർ എസ് സി പി ഒ ചഞ്ചൽ,സി പി ഒ മാരായ മാഷ്, ശ്രാവൺ, അലി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Leave a Reply