
തിരൂർ : കാലം തേടുന്ന ഇസ്ലാഹ് കാമ്പയിൻ്റെ ഭാഗമായി കെ.എൻ എം മർക്കസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല കമ്മറ്റി കമ്മറമ്പിൽ സൗഹൃദ മുറ്റം കുടുംബ സംഗമം സംഘടിപ്പിച്ചു.കെ .എൻ . എം മർക്കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ ട്രഷറർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ജസീർ അൻസാരി മുഖ്യ പ്രഭാഷണം നടത്തി.മൂസ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. ഹുസൈൻ കുറ്റൂർ, ബീരാൻ പാരിക്കാട്ട്, എം. അബ്ദു റഹിമാൻ, ഷംസുദ്ധീൻ അല്ലൂർ എന്നിവർ പ്രസംഗിച്ചു.
Leave a Reply