
രവിമേലൂർ
വലപ്പാട് : 06.10.2025 തിയ്യതി പുലർച്ചെ 01.30 മണിയോടെ ജെ.കെ.തിയ്യറ്ററിൽ സിനിമ കണ്ട് ബൈക്കുകളിൽ വരികയായിരുന്ന വലപ്പാട് ബീച്ച് സ്വദേശി പള്ളത്ത് വീട്ടിൽ ആദർശ് 25 വയസ്സ് എന്നയാളെയും സുഹൃത്തുക്കളെയും തടഞ്ഞ് നിർത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് വലപ്പാട് പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ വലപ്പാട് സ്വദേശി തേർപറമ്പിൽ വീട്ടിൽ അജീഷ് 22 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ആദർശുമായി 2022ൽ ശിവരാത്രി ആഘോഷങ്ങൾക്കിടയിൽ ഉണ്ടായ ഉന്തും തള്ളിലുമുള്ള വൈരാഗ്യത്താലാണ് ആദർശിനെ ആക്രമിച്ചത്.അത് തടയാൻ ശ്രമിച്ചതിലാണ് സുഹൃത്തുക്കളെ ആക്രമിച്ചത്.
അജീഷ് വലപ്പാട് പോലീസ് സ്റ്റേഷൻ റൗഡിയും വലപ്പാട് പോലീസ് സ്റ്റേഷനിലെ ഒരു വധശ്രമക്കേസിലും ഒരു അടിപിടിക്കേസിലും, മദ്യലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും വിൽപ്പനക്കായി മയക്കുമരുന്ന് കൈവശം വെച്ചതിന് വാടാനപ്പിള്ളി എക്സൈസ് റേഞ്ച് ഓഫീസിലെടുത്ത കേസ്സിലും അടക്കം നാല് ക്രിമിനൽക്കേസിലെ പ്രതിയാണ്.
വലപ്പാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽകുമാർ.കെ, സബ് ഇൻസ്പെക്ടർ എബിൻ.സി.എൻ, ജി.എ.എസ്.ഐ. സുനിൽകുമാർ, സി.പി.ഒ മാരായ ആദർശ്, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Leave a Reply