നിറമരുതൂർ ഹൈസ്കൂൾ *മഴവില്ല്* ബേച്ച് തിരൂർ സാംസ്‍കാരിക സമൂച്ചയത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം തിരൂർ പോലീസ് ഇൻസ്പെക്ടർ എൻ മുഹമ്മദ് റഫീഖ് ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു.

തിരൂർ : നിറമരുതൂർ ഹൈസ്കൂളിൽ നിന്നും മൂപ്പാത്തിയാറു വർഷങ്ങൾക്കു മുമ്പ് പത്താം ക്ലാസിൽ നിന്നും വിരമിച്ചവരുടെ കൂട്ടയ്മയായ മഴവില്ല് ബേച്ചിന്റെ രണ്ടാമത്തെ കുടുംബ സംഗമം തിരൂർ സാംസ്‌കാരിക സാമൂചയത്തിൽ വെച്ചു നടന്നു. സംഗമത്തിന്റെ ഉത്ഘാടന കർമം നിർവഹിച്ചു കൊണ്ട് തിരൂർ പോലീസ് ഇൻസ്‌പെക്ടർ മുഹമ്മദ് റഫീഖ് സംസാരിച്ചു. ഇന്നത്തെ വളരെ തിരക്ക് പിടിച്ച സാഹചര്യത്തിലും ഇങ്ങനെ ഒരു കൂട്ടായ്മക്ക് രൂപം നൽകാൻ പ്രയത്നിച്ച മഴവില്ലിന്റെ സംഘാടകരെ ഞാൻ ആദ്യമായി ഇവിടെ അഭിനന്ദിക്കുകയാണെന്നും, കൊറോണക്ക് ശേഷം ഉണ്ടായ ഇത്തരം കൂട്ടായ്മകളിൽ എടുത്തു പറയാൻ പറ്റിയ ഒരു കൂട്ടായ്മയാണ് മഴവില്ല് ബേച്ചിന്റേതെന്നും മുഹമ്മദ് റഫീഖ് സാർ പറഞ്ഞു. വരും കാലങ്ങളിലും നിങ്ങൾ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ അതിനു അർഹത പെട്ട കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ നിങ്ങൾ ശ്രമിക്കണമെന്നും മുഹമ്മദ് റഫീഖ് സാർ കൂട്ടിച്ചേർത്തു. മഴവില്ല് ബേച്ച് ചെയർമാൻ നജീബ് തിരൂർ അധ്യക്ഷധ വഴിച്ചു. കുട്ടികളുടെ കലാ കായിക പരിപാടികളും, തിരൂർ ബീറ്റ്സ് ടീം അവതരിപ്പിച്ച ഗാന മേളയും സ്റ്റെജിൽ അരങ്ങേറി.കുടുംബ സംഗമത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ പദ്ധതിയിൽ പ്രൈസ് ലഭിച്ച ആളുകൾക്ക് സമ്മാനവിതരണവും നടന്നു. മുഹമ്മദ് ഷംസീർ, മുസാഫിർ അഹമ്മദ്, സുലൈഖ കെ, സുഗുണൻ കെ, എന്നിവർ സംസാരിച്ചു. മുനീറ വി. പി സ്വാഗത സെമീറ പൊന്നാനി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.