
മലപ്പുറം: എം പി നാരായണമേനോന്‍റെയും കട്ടിലശ്ശേരി മുഹമ്മദ് മൗലവിയുടെയും സ്വാതന്ത്യസമരപോരാട്ട ചരിത്രം പഠനവിധേയമാക്കണമെന്നും ഇരുവരുടെയും പേരില്‍ കോഴിക്കോട് സര്‍വ്വകലാശാലയില്‍ ചെയര്‍സ്ഥാപിക്കണമെന്നും എം കെ രാഘവന്‍ എം പി. ആവശ്യപ്പെട്ടു. രാജീവ്ഗാന്ധി സെന്‍റര്‍ മലപ്പുറത്തു സംഘടിപ്പിച്ച എം പി നാരായണമേനോന്‍-കട്ടിലശ്ശേരി മുഹമ്മദ് മൗലവി അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാപ്പെഴുതിക്കൊടുത്താല്‍ ജയില്‍ മോചിതരാവാമെന്നിരിക്കെ അതിനു കൂട്ടാക്കാതെ സ്വന്തം ജീവിതം പൂര്‍ണ്ണമായും രാജ്യത്തിനുവേണ്ടി സമര്‍പ്പിച്ചവരാണിവരിരുവരും. പതിനേഴുവര്‍ഷം- ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ജയില്‍വാസമനുഭവിക്കേണ്ടിവന്ന സ്വാതന്ത്ര്യസമര സേനാനിയും നാരായണമേനോനാണ്- രാഘവന്‍ പറഞ്ഞു.
രാജീവ്ഗാന്ധി സെന്‍റര്‍ ചെയര്‍മാനും കെ പി സി സി മെമ്പറുമായ വി മധുസൂദനന്‍ ആദ്ധ്യക്ഷ്യം വഹിച്ച യോഗത്തില്‍ ഡി സി സി പ്രസിഡന്‍റ് വി എസ് ജോയ് മുഖ്യപ്രഭാഷണവും രാജീവ്ഗാന്ധി സെന്‍റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ സമദ് മങ്കട അനുസ്മരണപ്രഭാണവും നിര്‍വ്വഹിച്ചു. കോഴിക്കോട് സര്‍വ്വകലാശാലാ സിന്‍ണ്ടിക്കേറ്റംഗം ടി ജെ മാര്‍ട്ടിന്‍, എം പി നാരായണമേനോന്‍റെ സഹോദരപുത്രന്‍ കൃഷ്ണകുമാര്‍, പി സി വേലായുധന്‍ കുട്ടി, എം പി മൊയ്തുമാസ്റ്റര്‍, മുജീബ് ആനക്കയം, സത്യന്‍ പൂക്കോട്ടൂര്‍, ഷാജി കട്ടുപ്പാറ, പ്രൊഫ ആതിരാ നായര്‍ എന്‍ വി മുഹമ്മദ് അലി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
Leave a Reply