
ബഹ്റൈൻ : മനാമ ബഹ്റൈനിലെ കലാപ്രവർത്തകരുടെ കൂട്ടായ്മയായ പാടും കൂട്ടുകാർ എന്ന കൂട്ടായ്മ 35 വർഷത്തെ പ്രവാസ ജീവിതം നിർത്തി നാട്ടിലെക്ക് മടങ്ങുന്ന കൂട്ടായ്മ രക്ഷാധികാരിയും സാമൂഹൃക സാംസ്കാരികരംഗത്തെ നിറസാനിധ്യവുമായ വാഹിദ് ബിയ്യാത്തീലിന് യാത്രയയപ്പ് നൽകി. മനാമ എക്സ്പ്രസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ബഹ്റൈനിൽ അറിയപ്പെടുന്ന ഗായികനും കൂട്ടായ്മ പ്രസിഡൻ്റുമായ സിദ്ധീഖ് കരിപ്പൂർ വാഹിദിന് മുമൻ്റോ നൽകി ആദരിച്ചു. കേരള മാപ്പിള കലാ അക്കദമി ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻ്റ് സലാം നിലമ്പൂർ പരിപാടി ഉതഘടനം ചെയ്തു.കിങ്ങ് അഹമ്മദ് ഹോസ്പ്പിറ്റൽ എമർജൻസി വിഭാഗം Dr. യാസർ ചോമയിൽ സ്വാഗത പ്രസംഗം നടത്തി.അഷ്റഫ് തിരൂർ അൻവർ ശ്രീജിത്ത് ഇസ്മയിൽ കൈനിക്കര ഹംസ കാവിലകാട് എന്നിവർ ആശംസകൾ അറിയിച്ചു. മുഹ്സിൽ മൂപ്പൻ ചെമ്പ്ര നന്ദി രേഖപ്പെടുത്തി.
Leave a Reply