
തിരൂർ : നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ – നെറ്റ്വ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ മുത്തൂർ ദേശബന്ധു വായനശാലയുടെ പരിസരവും അസോസിയേഷൻ അംഗങ്ങളുടെ റോഡും വഴികളും പരിസരവും ശുചീകരിച്ചു .
അഹിംസ, സത്യം, വിനയം, ശുചിത്വം, ശുചീകരണം തുടങ്ങി നല്ല കാര്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിച്ച ഗന്ധിജി ‘എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം’ എന്ന് ലോകത്തിന് മുന്നിൽ ജീവിച്ചു തെളിയിച്ച നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ നെറ്റ്വ റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
നെറ്റ്വ രക്ഷാധികാരി കെ.കെ റസാക്ക് ഹാജിയുടെ നേതൃത്വത്തിൽ സെക്രട്ടറി കെ.പി നസീബ് മാസ്റ്റർ, കെ.കെ അബ്ദുൽ റഷീദ് , വി. ഷമീർബാബു, കെ.എം അഷറഫ് മാസ്റ്റർ, ഇ.വി കുത്തുബുദ്ധിൻ, ദേശബന്ധു വായനശാല പി.ആർ.ഒ- ടി .പി രാമചന്ദ്രൻ, ഭാസി തിരൂർ എന്നിവർ പങ്കെടുത്തു.

Leave a Reply