തിരൂർ:
തുഞ്ചൻപറമ്പിലെ വിദ്യാരംഭം ദിനാഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച (02-10-2025) പുലർച്ചെ മുതൽ തിരൂർ നഗരത്തിൽ വാഹനഗതാഗത്തിന് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

തിരൂർ, ബി.പി അങ്ങാടി, ചമ്രവട്ടം ഭാഗങ്ങളിൽ ആയിരിക്കും പുലർച്ചെ 2 മണി മുതൽ 12 മണി വരെ നിയന്ത്രണം ഏർപ്പെടുത്തുക.

ഹെവി വാഹനങ്ങൾ, മറ്റ് ദീർഘദൂര വാഹനങ്ങൾ ഹൈവേ വഴി( തൃശ്ശൂർ ഭാഗങ്ങളിൽ നിന്നുള്ളവ കുറ്റിപ്പുറം -വളാഞ്ചേരി വഴിയും കോഴിക്കോട് ഭാഗത്തുനിന്നുള്ളവ ചേളാരി- കക്കാട് വഴിയും) പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു.

നിർദിഷ്ട പാർക്കിംഗ് ഏരിയകളിൽ അല്ലാതെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

https://chat.whatsapp.com/FUw9RCQSKyN3nFF0129634?mode=ems_copy_t

Leave a Reply

Your email address will not be published.