മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി ജില്ല രൂപീകരിക്കണമെന്ന് കുറുക്കോളി മൊയ്‌തീൻ എം.എൽ.എ ഉന്നയിക്കേണ്ടത് നിയമസഭയിലാണെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ജനങ്ങളുടെ ആവശ്യങ്ങൾ മീഡിയകൾക്ക് മുന്നിൽ മാത്രം പറയാനല്ല, നിയമസഭയിൽ മലപ്പുറത്തുകാർക്ക് വേണ്ടി സംസാരിക്കാനാണ് മലപ്പുറത്തുകാർ എം.എൽ.എമാരെ തെരഞ്ഞെടുത്തയച്ചിട്ടുള്ളത്. ജില്ലയുടെ സമ്പൂർണ്ണ വികസനത്തിന് പുതിയ ജില്ല വേണമെന്ന മലപ്പുറത്തുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ മലപ്പുറത്തുകാരുടെ ആവശ്യത്തോട് പുറംതിരിഞ്ഞു നിൽക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് ഇക്കാലമത്രയും സ്വീകരിച്ചിട്ടുള്ളത്. ഇപ്പോൾ പറഞ്ഞ നിലപാടിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഈ വിഷയം നിയമസഭയിൽ ഉന്നയിക്കാൻ ലീഗ് ജനപ്രതിനിധികൾ ആർജ്ജവം കാണിക്കണം.

മലപ്പുറത്തിന്റെ സമ്പൂർണ വികസനത്തിന് പുതിയ ജില്ല വേണമെന്ന ആവശ്യത്തെ അവഗണിക്കാൻ ഒരു രാഷ്ട്രീയ പാർട്ടികൾക്കും ഇനി കഴിയില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് ഓർമ്മപ്പെടുത്തി.

Leave a Reply

Your email address will not be published.