
രവിമേലൂർ
ചാലക്കുടി ,ടൗണിലും പരിസര പ്രദേശങ്ങളിലും ഇടക്കിടെ ഓരോ മണിക്കൂറുകൾ ഇടവിട്ട് വൈദ്യുതി തടസ്സപെടുന്ന സംഭവം ആവർത്തിക്കുന്നതായി വ്യാപകമായ പരാതി ഉണ്ട്. ചെറുകിട വ്യവസായ യൂണിറ്റുകളേയും , വ്യാപാരികളേയും ദോഷകരമായി ബാധിക്കുന്ന ഈ വിഷയത്തിൽ വൈദ്യുതവിതരണം നടത്തുന്ന സെക്ഷൻ ഓഫീസിൽ പരാതിപെടുമ്പോൾ അറിയാൻ കഴിയുന്നത് ചാലക്കുടി 220 കെ വി സബ്സ്റേഷനിലെ തകരാർ മൂലമാണ് എന്നാണ്. പല തവണ ജീവനക്കാരും തൊഴിലാളി സംഘടനകളും പരാതി പെട്ടിട്ടും ഈ വിഷയത്തിൽ ഒരു പരിഹാരവും ഉണ്ടാകുന്നില്ല. സബ്റ്റേഷൻ എക്സികുട്ടീവ് എഞ്ചിനിയർക്ക് രേഖാമൂലം കത്ത് നൽകിയിട്ടു പോലും യാതൊരു പരിഹാരം ഉണ്ടാകുന്നില്ല എന്ന് തൊഴിലാളി സംഘടനകളും ആരോപിക്കുന്നു. ഇത് മൂലം വിതരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അധിക ജോലി ഭാരവും അവരുടെ സുരക്ഷയെയും കാര്യമായി ബാധിക്കുന്നുണ്ട്. ഇത് മാത്രമല്ല ചാലക്കുടി പോലെ വികസിച്ചു കൊണ്ടിരിക്കുന്ന പട്ടണത്തിൽ അടിക്കടി 1 മണിക്കൂർ സമയം വൈദ്യുതി വിതരണം തടസ്സപ്പെടുന്നതുമൂലം കെ എസ് ഇ ബിക്ക് വലിയ സാമ്പത്തിക നഷ്ടവുമാണ് വരുത്തി വെക്കുന്ന്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് വ്യാപകമായ ആവശ്യം ഉയരുന്നുണ്ട്.
75 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ചാലക്കുടിയിലേയും പരിസര പ്രദേശങ്ങളിലും വൈദ്യുതി തടസ്സം പരമാവധി ഒഴിവാക്കാൻ വേണ്ടി 2021 ൽ ഉദ്ഘാടനം ചെയ്ത 220 കെ വി സബ്സ്റേഷൻ്റെ പ്രയോചനം ചാലക്കുടി പട്ടണത്തിന് ലഭിക്കാത്ത സ്ഥിതിവിശേഷവും ഇതുമൂലം ഉണ്ടായിരിക്കുയാണ്. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധികൾ രംഗത്ത് വന്ന്, ഇതിനൊരുപരിഹാരം കാണണമെന്ന്, വൈദ്യുതി ഉപഭോക്താക്കളും, സാമൂഹിക സാംസ്കാരികരംഗത്ത് പ്രവർത്തിക്കുന്നവരും ഏക കണ്ഠമായി ആവശ്യപ്പെടുകയാണ്!
Leave a Reply