രവിമേലൂർ

കൊരട്ടി. 15-ാം മത് കോനൂർ അഖില കേരള ഓണക്കളി മത്സരത്തിൽ നാദം ആർട്സ് നെല്ലായി ജേതാക്കളായി. ട്യൂൺൻസ് ഇരിങ്ങാലക്കുട രണ്ടാം സ്ഥാനവും, യുവധാര കോൾക്കുന്ന് മുന്നാം സ്ഥാനവും നേടി. മികച്ച ഗായകനായി പ്രസന്നൻ ( നാദം ആർട്സ് നെല്ലായി) , മികച്ച കളിക്കാരനായി കെ. ശരത് (യുവധാര കോൾക്കുന്ന്) മികച്ച ഭാവി താരം ആയി (ട്യൂൺൻസ് ഇരിങ്ങാലക്കുട) തിരഞ്ഞെടുത്തു. സമ്മാനദാനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഢരു മടത്തിൽ നിർവ്വഹിച്ചു. കോനൂർ പൗരാവലി ചെയർമാൻ അഡ്വ കെ ആർ സുമേഷ് അധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, പഞ്ചായത്ത് അംഗങ്ങളായ ഷിമ സുധിൻ, റെയ്മോൾ ജോസ്, പി.എസ് സുമേഷ്,ജിസി പോൾ, ഭാരവാഹികളായ സി.വി. ദാമോദരൻ, ഡേവീസ് പാറേക്കാടൻ ബിബിൻ ടി.എസ്, കലേഷ് ടി.എസ്, പി ആർ ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.അനുസ്മിത (മികച്ച ഭാവി താരം )

Leave a Reply

Your email address will not be published.