ലക്ഷദ്വീപിലെ ഒരു പറ്റം ചെറുപ്പക്കാരെ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തി ശ്രദ്ധ നേടിയിരിക്കുകയാണ് ആലുങ്ങൽ ചെറിയബാവയും
ആലുങ്ങൽ സിദ്ധീക്കും അവരുടെ തൊഴിലാളികളും.താനൂര്കാർക്കെല്ലാം അഭിമാനവും ആഹ്ലാദവും നൽകുന്നതാണ് ഈ ഒരു സംഭവം.
ലക്ഷദ്വീപിൽ നിന്നും ജോലിക്ക് പോയ ഒരു ബോട്ടും 4 തൊഴിലാളികളും
ലക്ഷ്യം തെറ്റി 6 ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ ആഴക്കടലിൽ അലയുകയായിരുന്നു.
അലക്ഷ്യമായി ഒഴുകി നടന്ന ബോട്ടിനെ ആദ്യം കാണുന്നത് മാഷാഅല്ലാഹ്‌ എന്ന ബോട്ടാണ്. അവർ വിവരമറിയിച്ചതനുസരിച്ച് ആലുങ്ങൽ ചെറിയബാവയും ടീമും അത് പോലെ അലുങ്ങൽ സിദ്ധീകും ടീമും അവർക്ക് വേണ്ട സേവനങ്ങൾ ചെയ്തുകൊടുത്തു. ഭക്ഷണവും വെള്ളവും എല്ലാം ഉടനടി നൽകി അവരെ കരക്കെത്തിച്ചു.
ഈ ദിവസങ്ങളിൽ
ലക്ഷ ദ്വീപുകാർക്ക് കറുത്ത ദിനങ്ങളായിരുന്നു.
പണിക്ക് പോകാൻ അവിടത്തുകാർക്ക് അനുവാദമില്ലായിരുന്നു.
ദിവസങ്ങളായി കോസ്റ്റ്ഗാർഡും നാട്ടുകാരും തിരച്ചിലോട് തിരച്ചിലായിരുന്നു. നാല് ചെറുപ്പക്കാരെ കാണാത്ത അവസ്ഥയിൽ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നറിയാതെ കണ്ണിമവെട്ടാതെ കാത്തിരിക്കുകയായിരുന്നു അവർ.
സന്തോഷത്തോടെ കരയണഞ്ഞ ലക്ഷദ്വീപുകാർ
രണ്ട് ദിവസം സിദ്ധീഖിന്റെ വീട്ടിൽ താമസിച്ച് സന്തോഷത്തോടെയാണ് ഇന്നലെ തിരിച്ചു പോയത്.
മരണത്തിന്റെ കയത്തിൽ നിന്നും തങ്ങളെ രക്ഷപ്പെടുത്തിയ “മാഷാഅല്ലാഹ്‌”ബോട്ടിലെ തൊഴിലാളികൾക്കും “A S ആമിന” എന്ന “അൽ ബകറ” ബോട്ടിലെ തൊഴിലാളികൾക്കും “സ്വബീഹ്” എന്ന “CK” ബോട്ടിലെ തൊഴിലാളികൾക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദിയും കടപ്പാടും അറിയിച്ചാണ് അവർ ബേപ്പൂർ വഴി ലക്ഷദ്വീപിലേക്ക് കപ്പൽ കയറിയത്.

ആലുങ്ങൽ ചെറിയ ബാവക്കും സിദ്ധീകിനും ടീമിലെ
മറ്റു അംഗങ്ങൾക്കും പൊന്നാനി കോസ്റ്റൽ ഗാർഡും താനൂർ പോലീസും
ലയൺസ് ക്ലബ്ബുംസംയുക്തമായി അവാർഡ് നൽകി ആദരിച്ചു.
ഒട്ടേറെ ജീവകാരുണ്യ പ്രവത്തനങ്ങളിൽ പങ്കാളികളാണ് അലുങ്ങൽ സുബൈറും സഹോദരങ്ങങ്ങളും. ചെറിയബാവ,മജീദ്,
സിദ്ധീഖ്, ഹംസബാവ എന്നിവരാണ് സഹോദരങ്ങൾ.
ഇവർ താനൂർ ഹാർബറിലെ മത്സ്യ തൊഴിലാളികളാണ്.
കാലങ്ങളായി എന്റെ ഫാമിലി കൂട്ടുകാരാണ് സുബൈർക്കയും ഫാമിലിയും
അള്ളാഹു അവർക്കെല്ലാം ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
AK നസീർ മാഹിരി താനൂർ

Leave a Reply

Your email address will not be published.