തിരൂർ:സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം തിരൂർ ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ എസ് കെ . ഐ. എ. എസ് സ്വാഗതംആശംസിച്ചു . തിരൂർ മുൻസിപ്പൽ വൈസ് ചെയർമാൻ പി രാമൻകുട്ടി അധ്യക്ഷത വഹിച്ചു.

കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.
സന്തോഷ് സി എ. അസിസ്റ്റൻ്റ് ഡി.പി. ഐ. സംഘാടക സമിതി ഘടന അവതരിപ്പിച്ചു .

യോഗത്തിൽ പുറത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീനിവാസൻ തലക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ ബാബു തിരൂർ മുൻസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ സലാം മാസ്റ്റർ കൗൺസിലർമാരായ സരോജ ദേവി , നന്ദൻ വി , ഷാനവാസ് , വി.പി. ഹാരിസ് . തഹസിൽദാർ മോഹനൻ ഐ , ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ബിയാട്രിസ് മരിയ പി എക്സ് , ഡെപ്യൂട്ടി ഡയറക്ടർ റഫീഖ് . പി. വി. ഡയറ്റ് പ്രിൻസിപ്പാൾ ബാബു വർഗീസ് , ഡി.പി ഡി സലിം, ഡിഇഒ ബാബുരാജ് അധ്യാപക സംഘടന നേതാക്കളായ മനോജ് ജോസ് , ഓ . ഷൗക്കത്തലി അഡ് മിനിട്രേറ്റിവ് ഓഫീസർ ധന്യ എന്നിവർ സംസാരിച്ചു.ഡി.പി.ഒ മഹേഷ് എം. ടി , പ്രിൻസിപ്പാൾ രഹ്‌ന , ഹെഡ്മാസ്റ്റർ ദിനേശ് ടി .വി , വി . വിനോദ് , മുഹമ്മദ് , ഹരീഷ് , സനോജ് , ബിജു മാഷ് ,ഡോ. പ്രവീൺ എ.സി എന്നിവർ നേതൃത്വം നൽകി . കുറുക്കോളി മൊയ്തീൻ എം. എൽ. എ ചെയർമാനായും , എ.ഡി. പി.ഐ സന്തോഷ് . സി. എ ജനറൽ കൺവീനറായും സംഘാടക സമിതി രൂപീകരി ച്ചു . വിവിധ ജില്ലാ തല ഓഫിസർമാർ , പ്രിൻസിപ്പൽ മാർ , ഹെഡ്മാസ്റ്റർമാർ സംഘടനാ നേതാക്കൾ, അധ്യാപകർ , വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു .

Leave a Reply

Your email address will not be published.