കെ.എൻ.എം മർക്കസുദ്ദഅവ തിരുർ മണ്ഡലംപഠന ക്യാമ്പ് കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

തിരൂർ: മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ചുകൊണ്ട് ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കാൻ ഐക്യ രാഷ്ട്ര സഭ ഇടപെടണമെന്ന് കെ.എൻ.എം. മർക്കസുദ്ദഅവ തിരൂർ മണ്ഡലം സമിതി ആവശ്യപ്പെട്ടു. മാനവികതയുടെ എല്ലാ അതിരുകളും
ഭേദിച്ചുകൊണ്ട് ഗാസയെ കുട്ടികളുടെ ശ്മശാനമാക്കി മാറ്റിയിരിക്കുകയാണ്. ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയെ ലോക രാഷ്ട്രങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെന്നും അഭിപ്രായപ്പെട്ടു.
കാലം തേടുന്ന ഇസ്ലാഹ് ക്യാമ്പയിൻ്റെ ഭാഗമായി കെ.എൻ.എം മർക്കസുദ്ദഅവ തിരുർ മണ്ഡലം സമിതി ചെമ്പ്ര എ.എം.യു.പി. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഠന ക്യാമ്പ് കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സി.എം.പി. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ടി. ഇബ്രാഹീം അൻസാരി മുഖ്യ പ്രഭാഷണം നടത്തി. നാല് പതിറ്റാണ്ട് പ്രബോധന വീഥിയിൽ ശ്രദ്ധേ
യമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച കിഴക്കാം കുന്നത്ത് അബൂബക്കർ എന്ന കുഞ്ഞി ബാവയെ ചടങ്ങിൽ ആദരിച്ചു.കെ.പി. ഇബ്രാഹീം ബുസ്താനി, കെ.പി അബ്ദുൽ അസീസ് സ്വലാഹി,ജലീൽ അത്തോളി , ടി. ആബിദ് മദനി, സനിയ അൻവാരിയ്യ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഹുസൈൻ കുറ്റൂർ, എം. സൈനുദ്ധീൻ,
ഇഖ്ബാൽ വെട്ടം, മജീദ് മംഗലം, ടി.വി ജലീൽ , സി.എം.സി. അറഫാത്ത്, യാസിർ ചേന്നര , ഷംസുദ്ധീൻ ചെമ്പ്ര , സഹീർ വെട്ടം,ഷംസുദ്ധീൻ അല്ലൂർ, ഉനൈസ് തിരൂർ, ഫർസാന മംഗലം,മുൻദിർ കുറ്റൂർ, കെ.നാജിയ മുഹ്സിൻ ,
എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.