
.
പൊന്നാനി : – സംസ്ഥാന ഗവൺമെന്റിന്റെ 2025 ലെ അധ്യാപക പുരസ്കാരം നേടിയ തിരൂർ പുറത്തൂർ ഗവൺമെന്റ് യു. പി. സ്കൂൾ മുൻ അധ്യാപകനും ഇപ്പോൾ പൊന്നാനി കടവനാട് ജി. എഫ്. യു. പി. സ്കൂൾ പ്രധാന അദ്ധ്യാപകനുമായ ടി. പി. മുഹമ്മദ് മുസ്തഫയെ കേരള ഗവൺമെന്റ് പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേർസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി അനുമോദിച്ചു. കടവനാട് സ്കൂളിൽ ചേർന്ന അനുമോദന യോഗം ജില്ലാ ട്രഷറർ സിന്ധു ടീച്ചറുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് കെ. സി. മൊയ്തീൻ കുട്ടി ഉൽഘാടനം ചെയ്തു. ഹൈദർ കക്കോട്ടിൽ, പി. വി. ശ്രീപ്രസാദ്, ടി. കെ. സഞ്ജയൻ, സി. സരിത, കെ. സവിതാമണി, ടി. പി. മുഹമ്മദ് മുസ്തഫ, സംസാരിച്ചു. സി. എം. മുസ്തഫ സ്വാഗതവും സിറാജ് നന്ദിയും പറഞ്ഞു.
Leave a Reply