
താനൂർ: സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും അവർക്ക് ഉന്നത പരിശീലനം നൽകുന്നതിനും ആയി താനൂരിൽ മുസ്ലിം സർവ്വീസ് സൊസൈറ്റി(എം..എസ്. എസ്) വനിതാ വിഭാഗം രൂപീകരിച്ചു. ഭാരവാഹികളായി ഷക്കീല ഹംദാൻ (പ്രസിഡണ്ട് ) നസ്ല പടിയത്ത് (ജനറൽ സെക്രട്ടറി) എം. റസിയ( ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു. 25 എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. രൂപീകരണയോഗം എം.എസ്.എസ്. മലപ്പുറം ജില്ലാ വനിതാ വിഭാഗം പ്രസിഡണ്ട് നസ്ല തേജസ് ഉദ്ഘാടനം ചെയ്തു. ഷക്കീല ഹംദാൻ അധ്യക്ഷത വഹിച്ചു. സ്ത്രീകൾക്കിടയിൽ കണ്ടുവരുന്ന രോഗങ്ങൾക്കെതിരെ ഏകദിന വനിതാ ബോധവൽക്കരണ ക്യാമ്പ് നടത്താനും യോഗം തീരുമാനിച്ചു.
Leave a Reply