
10 ലക്ഷം രൂപ വിലവരുന്ന 136.965 ഗ്രാം MDMA
രണ്ട് വേങ്ങര സ്വേദേശികൾ കോട്ടക്കൽ പോലീസിന്റെ പിടിയിൽ
കോട്ടക്കൽ: കോട്ടക്കൽ വളാഞ്ചേരി റോഡിൽ ചെനക്കൽ പെട്രോൾ പമ്പിന് സമീപം വെച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ച 22.00 ഗ്രാം MDMA യുമായി വേങ്ങര ,ഊരകം മേൽമുറി,കീരൻക്കുന്ന് സ്വദേശി വട്ടപറമ്പ് വീട്ടിൽ അരുൺ( 27 വയസ്സ്) നെയാണ് കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, മലപ്പുറം DANSAF സബ്ഇൻസ്പെക്ടർ ജസ്റ്റിൻ KR എന്നിവരുടെ നേതൃത്വത്തിൽ കോട്ടക്കൽ പോലീസും മലപ്പുറം ഡാൻസഫ് ടീമും ചേർന്ന് പിടികൂടിയത്.
2022 ൽ 781 ഗ്രാം MDMA യുമായി അരുൺ വേങ്ങര പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും ലഹരി വില്പനയ്ക്ക് സജീവമായി ഇറങ്ങിയത്. 8
പ്രതിയിൽ നിന്ന് ലഹരി വിൽപ്പനയിലൂടെ ലഭിച്ച ഒമ്പതിനായിരം രൂപയും MDMA വില്പനക്കായി ഉപയോഗിച്ച ആഡംബര ബൈക്കും കണ്ടെടുത്തു.
കോട്ടക്കൽ രാജാസ് സ്കൂൾ റോഡിൽ തോക്കാംപാറ എന്ന സ്ഥലത്ത് റൂം വാടകയ്ക്കെടുത്ത് വിദ്യാർഥികൾക്കും യുവാക്കൾക്കും MDMA വിൽപ്പന നടത്തുന്ന വേങ്ങര വെട്ടുതോട് സ്വദേശി കാപ്പിൽ വീട്ടിൽ റഫീഖ് 36 വയസ് എന്നയാളെയാണ് 10.410 ഗ്രാം MDMA യുമായി കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ,മലപ്പുറം DANSAF സബ് ഇൻസ്പെക്ടർ യാസിർ AM എന്നിവരുടെ നേതൃത്വത്തിൽ MALAPPURAM DANSAF ടീമും കോട്ടക്കൽ പോലുസും ചേർന്ന് ഇന്നലെ രാത്രി കോട്ടക്കൽ തോക്കാംപാറ എന്ന സ്ഥലത്ത് വാടക റൂമിൽ വെച്ച് പിടികൂടിയത്.
പ്രതിയിൽ നിന്നും എംഡിഎംഎ വിൽപ്പന നടത്തിയതിലൂടെ ലഭിച്ച 22600./-രൂപയും കണ്ടെടുത്തു.
തുടർന്ന് കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ സംഗീത് പുനത്തിന്റെ നേതൃത്വത്തിൽ രണ്ടു പ്രതികളെയും കൂടുതൽ ചോദ്യം ചെയ്തു ഇരുവരുടെയും വീട്ടിൽ പരിശോധന നടത്തിയതിൽ റഫീക്കിന്റെ വേങ്ങര വെട്ടുതോടുള്ള വീട്ടിൽ നിന്നും 104.55 ഗ്രാം MDMA യും mdma തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും mdma പാക്ക് ചെയ്യുന്നതിനായുള്ള ചെറിയ സിപ് ലോക്ക് പോളിത്തീൻ കവറുകളുടെ ഒരു പാക്കറ്റും mdma വലിക്കാൻ ഉപയോഗിക്കുന്ന മൂന്ന് ഗ്ലാസ് ഫ്യൂമുകളും കണ്ടെടുത്തു.
കോടതിയിൽ ഹാജരാക്കിയ ഇരു പ്രതികളെയും റി മാന്റ് ചെയ്തു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് IPS ന്റെ നിർദ്ദേശ പ്രകാരം മലപ്പുറം DYSP KM ബിജു, NC DYSP സിബി N.O. എന്നിവരുടെ മേൽനോട്ടത്തിൽ, കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, മലപ്പുറം DANSAF SI മാരായ യാസിർ AM,ജസ്റ്റിൻ KR,
ASI മാരായ രജീഷ്,ബുഷ്റ,ശൈലേഷ് ജോൺപ്രദീപ്
,SCPO മാരായ ബിജു റോബർട്ട്,,ബിനു കുമാർ,നിഷാദ് മുഹമ്മദ് റാഫി,
സിപിമാരായ
ജിജു,മുഹന്നദ്,അമ്പിളി
MALAPPURAM DANSAF ടീം അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ,സലീം പൂവതി,ജസീർ KK,ബിജു VP,രഞ്ജിത് രാജേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്.

Leave a Reply