പൊന്നാനി :തൃക്കാവ് ദുർഗ്ഗാദേവീ ക്ഷേത്രത്തിന്റെ അഞ്ചാമത് ശ്രീദുർഗ്ഗഭഗവതി അവാർഡ് നേടിയ അബ്ദുറഹിമാൻ മാസ്റ്ററെ അടയാളം പൊന്നാനി ആദരിച്ചു. അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ഉടമ കെ വി അബ്ദുൾ നാസറിന്റെ വസതിയിൽ വെച്ചാണ് അദ്ദേഹത്തെ ആദരിച്ചത്. ചരിത്രസാഹിത്യ ആഖ്യാനത്തിൽ മതമൈത്രിയുടെ മഹിമ ഇഴചേർത്തിണക്കി അദ്ദേഹം രചിച്ച നിരവധി ലേഖനങ്ങൾ ഇതിനകം വിവിധമാദ്ധ്യമങ്ങളിൽ ജനശ്രദ്ധ നേടിക്കഴിഞ്ഞു. മതങ്ങളെ ചേർത്ത് പിടിച്ച് സഹോദരത്വേന വാഴുന്ന പൊന്നാനി എന്നും കേരളത്തിന്റെ അഭിമാനമാണ്. ഇവിടെ അബ്ദുറഹിമാൻ മാഷ് ആദരിക്കപ്പെടുന്നു. അത് തന്നെയാണ് തൃക്കാവ് ഭഗവതീ ക്ഷേത്രം തിരിച്ചറിഞ്ഞതും.

അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡ് മായ്ച്ചെഴുതാൻ ഇനിയും എത്ര കാലം നമ്മൾ കാത്തിരിക്കണം ? ഇവിടെ ഇതിനൊരു നാന്ദി കുറിക്കുകയാണോ ?
യോഗത്തിൽ ശ്രീ കർമ്മബഷീർ മെമന്റോ നൽകി പുരസ്കാരജേതാവിനെ ആദരിച്ചു. ലിയാഖത്ത് പി, നിസാർ കെ പൊന്നാനി, സൗധ പൊന്നാനി, നിർമ്മല അമ്പാട്ട്, തുടങ്ങിയഅഡ്മിൻസിനോടൊപ്പം അടയാളത്തിലെയും ഷീറോസിലെയും
നിരവധി എഴുത്തുകാർ പങ്കെടുത്തു.

അഡ്മിൻസ്,
അടയാളം പൊന്നാനി
ബൊമ്മ ഗൊലു കണ്ട് വണങ്ങിയതിന് ശേഷം തൃക്കാവ് ഭഗവതിയുടെ നവരാത്രികാലങ്ങളിൽ മാത്രം നേദിക്കുന്ന ശതശയം പായസം ക്ഷേത്രത്തിൽ പോയി കുടിച്ചതിന് ശേഷമാണ് ഞങ്ങൾ പിരിഞ്ഞത്.

Leave a Reply

Your email address will not be published.