തിരൂർ :കഴിഞ്ഞ 20 വർഷക്കാലമായി തിരൂരിലെ കലാ- സാംസ്കാരിക മേഖലയിലെ സജീവ സാന്നിദ്ധ്യമായ തിരൂരിൻ്റെ കുടുബ കൂട്ടായ്മയായ ആക്റ്റ് തിരൂരിൻ്റെ 18-ാം മത് ആക്റ്റ് നാടകമേളയോടനുബന്ധിച്ച് സംഗം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സ്വാഗതസംഘം രൂപീകരിച്ചു.

ആക്റ്റ് വൈസ് പ്രസിഡൻ്റ് അഡ്വ. വിക്രമകുമാർ മുല്ലശ്ശേരി അധ്യക്ഷനായ ചടങ്ങിൽ യോഗത്തിൻ്റെ ഉദ്ഘാടനം ബഹു. മുൻസിപ്പൽ വൈസ് ചെയർമാൻ രാമൻ കുട്ടി നിർവഹിച്ചു. ആക്റ്റ് സെക്രട്ടറി കരീം മേച്ചേരി സ്വാഗതവും ട്രഷറർ മനോജ് ജോസ്. വി ബഡ്ജറ്റ് അവതരണവും അനിൽകുമാർ കെ.എം സ്വാഗതസംഘ വിവരാവതരണവും നിർവ്വഹിച്ചു..

തിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് പി.എ.ബാവ, മണ്ഡലം പ്രസിഡൻ്റ് പി.പി.അബ്ദുറഹിമാൻ, ട്രഷറർ റഷീദ് ചക്കിങ്ങൽ, കെ.പി. ഒ. റഹ്മത്തുള്ള, ചന്ദ്രശേഖരൻ, നൈന ബാവ, മുജീബ്, തൈസീർ, നാജിറ അഷ്റഫ്, പ്രേമചന്ദ്രൻ. എ.കെ എന്നിവർ ആശംസയും, സന്തോഷ് മേനോൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.