സമസ്ത സെന്റിനറി
കോട്ടക്കൽ : സമസ്ത സെന്റിനറിയുടെ ഭാഗമായി സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) സംസ്ഥാന പ്രതിനിധി സമ്മേളനം നടത്തുന്നു. 2025 നവംബർ 11 ന് മലപ്പുറം ജില്ലയിലെ തിരൂരിൽ നടക്കുന്ന സമ്മേളനം വിജയിപ്പിക്കുന്നതിന് സെപ്റ്റംബർ 27 ശനിയാഴ്ച വൈകുനേരം 4 മണിക്ക് തിരൂർ റിംഗ് റോഡിലുള്ള തഖ്‌വ മസ്ജിദിൽ വിപുലമായ സ്വാഗതസംഘ രൂപീകരണ സംഗമം ചേരുന്നു.
എസ് എം എ സംസ്ഥാന നേതാക്കളായ സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, അബ്ദു റഹ്‌മാൻ ഫൈസി മാരായമംഗലം, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, അബ്ദു റശീദ് ദാരിമി കണ്ണൂർ, സുലൈമാൻ കരിവെള്ളൂർ, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, അബ്ദു റശീദ് സഖാഫി പത്തപ്പിരിയം, സുലൈമാൻ ഇന്ത്യനൂർ, മുഹമ്മദ് അലി സഖാഫി വള്ളിയാട് സംഗമത്തിന് നേതൃത്വം നൽകും. പ്രസ്ഥാനിക കുടുംബത്തിലെ മലപ്പുറം ഈസ്റ്റ്, വെസ്റ്റ് ജില്ലാ നേതാക്കൾ, തിരൂർ സോൺ നേതാക്കൾ സംബന്ധിക്കും.
Leave a Reply