
തിരൂർ : വിമൻ ഇന്ത്യ മൂവ് മെന്റ് ദേശിയ വ്യാപകമായി നടത്തപെടുന്ന എമർജിങ് വുമൻ എന്ന ക്യാമ്പയിന്റെ ഭാഗമായി വിമൻ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം കമ്മിറ്റി തിരൂരിൽ സംഗം കോൺഫറൻസ് ഹാളിൽ വെച്ച് തിരൂർ മേഘല കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷന്റെ ഉത്ഘാടനം നിർവഹിച്ചു കൊണ്ട് വിമൻ ഇന്ത്യ മൂവ് മെന്റ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ലൈല ശംസുദ്ധീൻ സംസാരിച്ചു. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും, രാജ്യം പുരോഗമിക്കുന്നു എന്നു പറയുമ്പോഴും സമൂഹത്തിലെ സ്ത്രീകൾ അടിച്ചമർത്ത പെടുന്നതും,കൊല ചെയ്യപെടുന്നതുമാണ് ദിനേനെ നാം കണ്ടു കൊണ്ടിരിക്കുന്നതെന്നും ഉത്ഘാടന പ്രസംഗത്തിൽ ലൈല ശംസുദ്ധീൻ പറഞ്ഞു. സ്ത്രീകൾക്ക് സമൂഹത്തിൽ ഏതു പാതിരാ സമയത്തും ഭയമില്ലാതെ പുറത്ത് ഇറങ്ങി നടക്കാൻ കഴിയാത്ത കാലത്തോളാം നാം ഇവിടെ സുരക്ഷിതർ അല്ല എന്നും,രാഷ്ട്ര പുരോഗതിക്ക് സ്ത്രീയുടെ പങ്ക് സമൂഹത്തിൽ വളരെ വിലപ്പെട്ട ഒന്നാണന്നും, രാജ്യത്ത് രാഷ്ട്രീയമായി നമുക്ക് മുന്നേറാൻ സാധിക്കേണ്ടതുണ്ടന്നും അതിനായിരിക്കട്ടെ നമ്മുടെ പ്രവർത്തനങ്ങൾ എന്നും ലൈല ശംസുദ്ധീൻ കൂട്ടി ചേർത്തു.
വിമൻ ഇന്ത്യ മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ് സെക്കീന മൊയ്തീൻ അധ്യക്ഷത വഹിച്ചു.
രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പങ്കിനെ കുറിച്ചു കൊണ്ട് എസ്, ഡി, പി, ഐ തിരൂർ മണ്ഡലം പ്രസിഡണ്ട് നിസാർ അഹമ്മദ് സംസാരിച്ചു. ആഷിദ ആദം, നാസിയ മുഹമ്മദ്,എസ്, ഡി, പി ഐ തിരൂർ മണ്ഡലം ജോ സെക്രെട്ടറി അഷ്‌റഫ്, എസ് ഡി പി ഐ തിരൂർ മുനിസിപ്പൽ പ്രസിഡണ്ട് നജീബ് തിരൂർ എന്നിവർ ആശസ അർപ്പിച്ചു സംസാരിച്ചു. മണ്ഡലം സെക്രെട്ടറി റിഷാന റാഫി കോഡിനേറ്റ് ചെയ്ത സംഗമം സമാപനം കുറിച്ചു കൊണ്ട് റാനിയ അബ്ദുറഹിമാൻ സംസാരിച്ചു.
മുനീറ ഹംസ സ്വാകതവും, നിഷ ബഷീർ കണ്ണംകുളം നന്ദിയും പറഞ്ഞു.

Leave a Reply