
മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ തപാല്‍വകുപ്പിന്റെ സഹകരണത്തോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കുമായി ആധാര്‍മേള സംഘടിപ്പിച്ചു. ആധാറിലെ തെറ്റ് തിരുത്തല്‍ ഉള്‍പ്പെടെ ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമാക്കി. ചടങ്ങ് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്.മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം പോസ്റ്റ്മാസ്റ്റര്‍ പി.ജെ.ജെയിംസ് പദ്ധതി വിശദീകരിച്ചു. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, മലപ്പുറം സബ്ഡിവിഷന്‍ പോസ്‌റ്റോഫീസ് ഇന്‍സ്‌പെക്ടര്‍ എം.കെ.വിനീഷ്, പി.എല്‍.ഐ ഡവലപ്‌മെന്റ് ഓഫീസര്‍ പി.പി.ശ്രീലാല്‍, പ്രസ്‌ക്ലബ്ബ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ നസീബ് കാരാട്ടില്‍, കെ.ബി.സതീഷ്‌കുമാര്‍, ജിജോ ജോര്‍ജ് പ്രസംഗിച്ചു. മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി.പി.നിസാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഗീതു തമ്പി നന്ദിയും പറഞ്ഞു. പോസ്റ്റ് ലൈഫ് ഇന്‍ഷൂറന്‍സ് ക്യാമ്പും ഇതോടൊപ്പം നടന്നു.
Leave a Reply