ഇഎംഎസ് ദേശീയ സെമിനാർ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കെഇ എൻ കുഞ്ഞഹമ്മദ് ഇഎംഎസ് അനുസ്മരണ പ്രഭാഷണം നടത്തി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണൻ മുഖ്യപ്രഭാഷ നടത്തി.മന്ത്രി വി.അബ്ദുരാൻ,പാലോളി മുഹമ്മദ് കുട്ടി,പി പി വാസുദേവൻ, ടി.കെ ഹംസ,ഇ ജയൻ, കെ വി സുധാകരൻ എന്നിവർ സംസാരിച്ചു.

തിരൂർ:കമ്മ്യൂണിസ്റ്റ് നേതാക്കൾക്കാർക്കും വൈഫ് ഇൻ ചാർജ് മാരില്ലെന്നെ ഡോക്ടർ കെ ടി ജലീൽ എംഎൽഎ. തിരൂരിൽ ഇഎംഎസിന്റെ ലോകം ദേശീയ സെമിനാറിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇല്ലാത്ത സർവ്വകലാശാലയുടെ ഇല്ലാത്ത വൈസ് ചാൻസിലർ ആയ ബഹാവുദ്ദീൻ കൂരിയാട് ആണ് മന്ത്രിമാർക്കും എംഎൽഎമാർക്കും എംപിമാർക്കും ഒക്കെ വൈഫ് ഇൻ ചാർജ്മാർ ഉണ്ടെന്ന പ്രയോഗം നടത്തിയത്. അതിനു മറുപടിയായാണ് ജലീൽ പറഞ്ഞത്. ബഹാവുദ്ദീൻ കൂരിയാട് മുസ്ലിം ലീഗ് പ്രവർത്തകനും നേതാവുമാണ്. അദ്ദേഹത്തിന് ലീഗ് നേതാക്കന്മാരെ മാത്രമേ അറിയുകയും മനസ്സിലാക്കുകയും ചെയ്തിട്ടുള്ളൂ. അതുകൊണ്ടാണ് എല്ലാവരും ഇങ്ങനെയാണെന്ന് അദ്ദേഹത്തിന് തോന്നുന്നത്. ഇഎംഎസ് ന് വൈഫ് ഇൻ ചാർജ്മാർ ഉണ്ടായിരുന്നില്ല കമ്മ്യൂണിസ്റ്റ് നേതാവ് പാലോളിയും അത്തരക്കാരനായിരുന്നില്ല. മൂല്യബോധമുള്ള ഒരുപാട് മനുഷ്യർ നല്ല മനുഷ്യരായി ജീവിച്ചിരിക്കുന്നുണ്ട്. മതത്തിന്റെ അനുയായികൾ അല്ലാത്തവരും ഇത്തരക്കാരായിട്ടുണ്ട്. ഇത്തരം മനുഷ്യൻ മഹാന്മാരായ മനുഷ്യരെ കുറിച്ച് എല്ലാവരും മനസ്സിലാക്കണം ജലീൽ പറഞ്ഞു.

Leave a Reply

Your email address will not be published.