തിരൂർ : വിമൻ ഇന്ത്യ മൂവ് മെന്റ് ദേശീയതലത്തിൽ എമർജിങ് വുമൻ എന്ന ക്യാപ്ഷനിൽ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി വിമൻ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ പുത്തനത്താണി സെവൻ എറീന കോൺഫറൻസ് ഹാളിൽ കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷനിന്റെ ഉദ്ഘാടന കർമ്മം എസ്, ഡി, പി, ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സുനിയാ സിറാജ് നിർവഹിച്ചു സംസാരിച്ചു. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങളെക്കുറിച്ചും, അവരുടെ അവകാശങ്ങളെ കുറിച്ചുമാണ്. ഇതിനുവേണ്ടി രാജ്യത്തെ സ്ത്രീ സമൂഹം ഒരുഭാഗത്ത് പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുമ്പോഴും മറുഭാഗത്ത് അവർക്ക് നേരെയുള്ള അക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് സുനിയാ സിറാജ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇതിനെതിരെ സ്ത്രീ സമൂഹം ഒന്നിച്ചു നിന്ന് കൊണ്ട് നമ്മുടെ അവകാശത്തെ ചോദ്യം ചെയ്യാത്തിടത്തോളം കാലം ഇത് ഇവിടെ തുടർന്നുകൊണ്ടേയിരിക്കും. അതുകൊണ്ട് എന്റെ സഹോദരിമാർ ജാഗ്രതയോടെ മുന്നോട്ടു പോകണമെന്നും, നമുക്ക് കിട്ടേണ്ട അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ നമുക്ക് വിശ്രമം ഇല്ലെന്നും സുനിയാ സിറാജ് കൂട്ടിച്ചേർത്തു. രാഷ്ട്ര പുരോഗതിക്ക് രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പങ്കാളിത്തം എന്ന വിഷയവുമായി എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഹംസ തലക്കാപ്പ് ക്ലാസ് എടുത്തു സംസാരിച്ചു.ആതവനാട് പഞ്ചായത്ത് വാർഡ് മെമ്പർ സക്കറിയ എം കെ, ജില്ലാ കമ്മിറ്റി അംഗം നാസിയ മുഹമ്മദ്, അതവനാട് പഞ്ചായത്ത് പ്രസിഡണ്ട് സനൂബിയ പുത്തനത്താണി എന്നിവർ സംസാരിച്ചു.
വിമൻ ഇന്ത്യ മൂവ്മെന്റ് തിരൂർ മണ്ഡലം പ്രസിഡണ്ട് സെക്കീന മൊയ്തീൻ അധ്യക്ഷത വഹിച്ച കൺവെൻഷനിൽ മണ്ഡലം സെക്രട്ടറി റിഷാന റാഫി സ്വാഗതവും, ആതവനാട് പഞ്ചായത്ത് സെക്രട്ടറി സുനീറ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.