
കമ്മ്യൂണിസ്റ്റ് ആചാര്യൻ ഇഎംഎസിൻ്റെ സ്‌മരണകളുമായി ഇഎംഎസിന്റെ ലോകം ദേശീയ സെമിനാർ സെപ്റ്റംബർ 23, 24 തിയ്യതികളിൽ തിരുന്നാവായ പഞ്ചായത്തിലെ കാരത്തൂരിൽ നടക്കും.
കാരത്തൂർ ഖത്തർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ 23 ന് രാവിലെ 10 ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ ഡോ കെ.ടി ജലീൽ എംഎൽഎ അധ്യക്ഷനാകും. സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗങ്ങളായ എ വിജയരാഘവൻ, വിജു കൃഷ്‌ണൻ എന്നിവർ പ്രഭാഷണം നടത്തും. ഇഎംഎസ് അനുസ്‌മരണ പ്രഭാഷണം കെ ഇ.എൻ കുഞ്ഞഹമ്മദ് നടത്തും. പാലോളി മുഹമ്മദ്കുട്ടി പങ്കെടുക്കും.
പകൽ 2 ന് വർഗ്ഗീയത, വലതുപക്ഷ വൽക്കരണം എന്ന വിഷയത്തിൽ നടക്കുന്ന സെഷനിൽ ഇ.എൻ മോഹൻദാസ് അധ്യക്ഷനാകും. ഡോ. കെ.എൻ ഗണേഷ്, ഡോ. അനിൽ ചേലേമ്പ്ര, ഡോ. എം.എ സിദീഖ് എന്നിവർ പ്രഭാഷണം നടത്തും. വൈകീട്ട് 3.30 ന് നടക്കുന്ന ലോക സാമ്പത്തിക പ്രതിസന്ധിയും ബദലുകളും എന്ന സെഷനിൽ പി.കെ സൈനബ അധ്യക്ഷയാകും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കെ.ടി കുഞ്ഞിക്കണ്ണൻ എന്നിവർ പ്രഭാഷണം നടത്തും. വൈകീട്ട് 6ന് അലോഷി ആദം നയിക്കുന്ന ഗസൽ സന്ധ്യ അരങ്ങേറും.
24ന് ബുധൻ രാവിലെ 10 ന് സാർവ്വദേശിയ രാഷ്ട്രീയം ഏകധ്രുവതയിൽ നിന്നും ബഹു ധ്രുവതയിലേക്ക് സെഷനിൽ പി ശ്രീരാമകൃഷ്‌ണൻ അധ്യക്ഷനാകും. എളമരം കരീം, എ.എം ഷിനാസ്, വിബി പരമേശ്വരൻ എന്നിവർ സംസാരിക്കും. 12 ന് പുതിയ വിദ്യാഭ്യാസ നയം കാവിവൽക്കരണത്തിനെതിരെ ജനാധിപത്യ ബദൽ എന്ന സെഷനിൽ പി.പി വാസുദേവൻ അധ്യക്ഷനാകും. എം സ്വരാജ്, സി രവീന്ദ്രനാഥ് എന്നിവർ പ്രഭാഷണം നടത്തും. പകൽ 2.30 ന് സംസ്ക്കാരം – ജാതി, ലിംഗ പദവി എന്ന വിഷയത്തിൽ നടക്കുന്ന സെഷനിൽ വി ശശികുമാർ അധ്യക്ഷനാകും ടി.എൻ സീമ, ഡോ. ധർമ്മരാജ് അടാട്ട്, എം.എം നാരായണൻ എന്നിവർ പ്രഭാഷണം നടത്തും.വൈകീട്ട് 4 ന് സമാപന സമ്മേളനം സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പി നന്ദകുമാർ എംഎൽഎ അധ്യക്ഷനാകും, സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ സംസാരിക്കും. സ്വാഗതസംഘം ചെയർമാൻ ഡോ.കെ.ടി.ജലീൽ എംഎൽഎ, സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ഇ.ജയൻ, സ്വാഗതസംഘം ജനറൽ കൺവീനർ കൂട്ടായി ബഷീർ, ട്രഷറർ കെ.വി.സുധാകരൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply