തൊട്ടി വളപ്പിൽ കുടുംബാംഗങ്ങളിലെ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം സമ്മാനിക്കുന്നു.

തിരുന്നാവായ : ഒട്ടേറെ ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച മലബാറിലെ അതിപുരാതന കുടുംബമായ തൊട്ടി വളപ്പിൽ തറവാട് കുടുംബ കൂട്ടായ്മയുടെ പ്രതിഭ സംഗമവും അവാർഡ് ദാനവും നടന്നു.വിവിധ മേഖലകളിൽ
വിജയം നേടിയ പ്രതിഭകളെ
തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകി ആദരിച്ചു.പ്രതിഭകളുടെ കലാ പ്രകടനങ്ങളും മജീഷ്യൻ മുജീബ് കാരത്തൂരിൻ്റെ മാജിക് അവതരണവും ശ്രദ്ധേയമായി.തൊട്ടി വളപ്പിൽ അബ്ദു റസാക്ക് അധ്യക്ഷത വഹിച്ചു. ടി.വി. അലിഹാജി അനുമോദന ഭാഷണം നടത്തി. തൊട്ടി വളപ്പിൽ കുടുംബാംഗങ്ങളായ, ജലീൽ, അമീർ, ഷബീർ, അഷാസ്,ലൈല, മിൻഹ, ടി.കെ. ഗഫൂർ, പി.കെ. ഫാത്തിമ്മ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.