കോഴിക്കോട്: വ്യാജകേശം വളർന്നുവെന്ന പ്രചരണം ആത്മീയവാണിഭത്തിനുള്ള കളമൊരുക്കലാണെന്ന് ഐ എസ് എം ജനകീയ വിചാരണ സദസ്സ് അഭിപ്രായപ്പെട്ടു.

പ്രവാചകൻ്റേതെന്ന് അവകാശപ്പെട്ട് വർഷങ്ങൾക്കു മുമ്പ് കേരളീയ സമൂഹത്തിന് മുന്നിൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ അവതരിപ്പിച്ച പ്രവാചക കേശത്തിൻ്റെ പേരിൽ അത്
വളരുന്നുവെന്നവകാശപ്പെട്ടു ഈയിടെ രംഗത്തുവന്നത് പുതിയ തട്ടിപ്പിനുള്ള ശ്രമമാണെന്നും, പ്രവാചകൻ്റേതായി വിശ്വാസികൾക്കായി അവശേഷിപ്പിച്ചു പോയത് പ്രവാചകൻ്റെ ചര്യകളാണന്നും അല്ലാതെ തിരുശേഷിപ്പുകൾ അല്ലെന്നും വിശ്വാസികൾ തിരിച്ചറിയണം. പ്രവാചകൻ്റെ കേശമെന്ന് പറഞ്ഞു രംഗത്തുവരുന്നതും വളർന്നെന്ന് പറയുന്നതും ആത്മീയ തട്ടിപ്പുകൾക്കുള്ള മണ്ണൊരുക്കലാണെന്ന് സി പി ഉമർ സുല്ലമി അഭിപ്രായപ്പെട്ടു.

ഐഎസ് എം സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച കേശതട്ടിപ്പ് ജനകീയ വിചാരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ എസ് എം സംസ്ഥാന പ്രസിഡൻ്റ് ഡോ. കെ ടി അൻവർ സാദത്ത് അദ്ധ്യക്ഷത വഹിച്ചു.
ഡോ. അബ്ദുന്നസ്വീർ അൽ മലൈബാരി,
ഇബ്രാഹീം ബുസ്താനി, ഹാസിൽ മുട്ടിൽ,
എം.ടി അബ്ദുൽ ഗഫൂർ മാസ്റ്റർ,ഡോ. സുഫ്‌യാൻ അബ്ദുസ്സത്താർ,
നവാസ് അൻവാരി
എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.