അധ്യാപക അവാർഡ് ജേതാവ് ടിപി മുസ്തഫ മാസ്റ്റർക്കുള്ള പുല്ലാപ്പുറം കുടുംബത്തിന്റെ ഉപഹാരം കെപി മുഹമ്മദ്‌ മാസ്റ്റർ കൈമാറി.

തിരൂർ :സർക്കാരിന്റെ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ ടിപി മുസ്തഫ മാസ്റ്റർക്ക് മുട്ടനൂർ പുല്ലാപ്പുറത്ത് തറവാട് കുടുംബാംഗങ്ങൾ സ്വീകരണം നൽകി.
കോഴിക്കോട് എൻ.ഐ.ടി യിൽ നിന്നും രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ കുറുമ്പടിയിലെ ഡോ. വി എൻ ദിൽഷാദയെയും ചടങ്ങിൽ അനുമോദിച്ചു .
പി പി മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു.
മുട്ടനൂരിലെ ആദ്യകാല അധ്യാപകനായ കെപി മുഹമ്മദ്‌ മാസ്റ്റർ മുഖ്യാതിഥിയായി.

ജേതാക്കൾക്കുള്ള ഉപഹാരങ്ങൾ
കെ പി മുഹമ്മദ്‌ മാസ്റ്റർ കൈമാറി.
കെ.പി ബാവ, കെസി ബാവ, എൻ.പി അലി, വിടി മുഹമ്മദ്‌ ജലീൽ,കോയസ്സൻഹാജി, ഹസ്സൻ മാനാടി, ബാപ്പു, മജീദ് മാനാടി, അഹ്മദ് ബാവ, എംകെ ലൈല,എൻ പി അസ്മാബി, തെസ്നി, റംഷിയ തുടങ്ങിയവർ സംസാരിച്ചു. ടിപി മുസ്തഫ മാസ്റ്ററും ദിൽഷാദയും മറുപടി പ്രസംഗം നടത്തി.
മുനീർ കുറുമ്പടി സ്വാഗതവും യാസിർ എംകെ നന്ദിയും പറഞ്ഞു. ഫദ് വിൻ കെപി ഖിറാഅത്ത് നടത്തി. ഷഹിൻ സി എം, സാദിഖ് കെപി, വഹാബ്, യഹ്‌യ, ബക്കർ, സൗബീന തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.