
രവിമേലൂർ
ചിറങ്ങരയിലെ ശബരിമല ഇടത്താവളം നിർമ്മാണം എൺപത് ശതമാനം പൂർത്തിയായതായും അവശേഷിക്കുന്ന പ്രവർത്തികൾ ഒക്ടോബർ മാസത്തിൽ പൂർത്തീകരിയ്ക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പദ്ധതിയുടെ പി എം സി അറിയിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിയമസഭയിൽ അറിയിച്ചു. സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ ചോദ്യത്തിന് മറുപടി നല്കുകയായിയുന്നു മന്ത്രി.
പ്രവർത്തിയുടെ സ്ട്രക്ച്ചറൽ നിർമ്മാണം പൂർത്തിയായി. തടിപ്പണി, ടൈൽ വിരിക്കൽ , പ്ലംബിങ് , ഇലക്ട്രിക്കൽ പ്രവർത്തികൾ , റൂഫിങ്ങ് , പെയിന്റിംഗ് , അഗ്നിശമന സംവിധാനം ഒരുക്കൽ , റോഡ് നിർമ്മാണം എന്നിവയാണ് ഇനി പൂർത്തീകരിയ്ക്കുവാനുള്ളത്.
നിർമ്മാണ പ്രവർത്തയുടെ മെല്ലെപോക്ക് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതായും വരുന്ന മണ്ഡലകാലത്തിൽ ഇടത്താവളം ശബരിമല തീർത്ഥാടകർക്ക് തുറന്നുനൽകുവാൻ സാധിക്കുന്ന വിധത്തിൽ പ്രവർത്തിയുടെ നിർമ്മാണ പുരോഗതി നിരീക്ഷിക്കുമെന്നും എം എൽ എ അറിയിച്ചു.
Leave a Reply