ചേരുരാൽ സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണോദ്ഘാsനംകൈറ്റ് മാസ്റ്റർ ട്രൈനർ ലാൽ ശ്രീകുമാർ നിർവ്വഹിക്കുന്നു.

തിരുന്നാവായ: ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പും യൂണിഫോം വിതരണവും നടന്നു. ക്യാമ്പിൻ്റെ
ഉദ്ഘാടനം പ്രധാനധ്യാപകൻ പി. സി അബ്ദുറസാക്ക് നിർവഹിച്ചു.സ്റ്റാഫ് സെക്രട്ടറി ഇ. പി ആനന്ദ കൃഷ്ണൻ അധ്യക്ഷത വഹിച്ചു.ഉപപ്രധാനധ്യാപകൻ ഇ.സക്കീർ ഹുസൈൻ ,കൈറ്റ് മെൻ്റർമാരായ എം.യൂനുസ്, വി.പി. ഷൈമ എന്നിവർ സംസാരിച്ചു.പുതുതായി അംഗത്വം എടുത്ത കുട്ടികൾക്കുള്ള പ്രത്യേക യൂണിഫോം വിതരണോദ്ഘാടനം കൈറ്റ് മാസ്റ്റർ ട്രൈനർ ലാൽ ശ്രീകുമാർ നിർവ്വഹിച്ചു.

Leave a Reply

Your email address will not be published.