
കൽപകഞ്ചേരി : വിജയത്തിന് കുറുക്കുവഴികളില്ല എന്നും സ്ഥിരപരിശ്രമത്തിലൂടെ മാത്രമേ വിജയത്തിലേക്ക് എത്താൻ സാധിക്കുകയുള്ളൂ എന്നും രാജു നാരായണസ്വാമി പറഞ്ഞു. കല്ലിങ്ങൽപറമ്പ് എം. എസ്. എം ഹയർ സെക്കൻഡറി സ്കൂളിലെ കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പാൾ ഷാജി മാത്യു അധ്യക്ഷത വഹിച്ചു. മാനേജർ അബ്ദുൽ ലത്തീഫ് കോട്ടയിൽ ഉപഹാരസമർപ്പണം നടത്തി.
പി. ടി. എ വൈസ് പ്രസിഡൻറ് സി . പി . രാധാകൃഷ്ണൻ സ്റ്റാഫ് സെക്രട്ടറി ഏറമു . കെ എ , മനോജ് ജോസ് , ജംഷാദ് കാലൊടി , മുഹമ്മദ് ചുങ്കത്ത് ചെയർ പേഴ്സൺ ഫാത്തിമ റിഫ , എസ്സ അബ്ദുൾ നാസർ , എം.ടി. മനാഫ് , വി.പി. ഫെമിദ, എൻ.പി. റെജി എന്നിവർ സംസാരിച്ചു. എൻട്രൻസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ നദ മുസ്തഫ , മുഹമ്മദ് അർഷാദ് , റുഷ്ദ എന്നിവരെ ആദരിച്ചു .
Leave a Reply