കോഴിക്കോട് : രാജ്യത്തെ മുസ്‌ലിംകളുടെ സാംസ്‌കാരികവും സാമൂഹ്യവ്യം സാമ്പത്തികവും വൈജ്ഞാനികവുമായ അസ്തിത്വം തകര്‍ത്തെറിഞ്ഞ് വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ നിരാശപ്പെടാതെ ജുഡീഷ്യറിയില്‍ പ്രത്യാശയുപ്പിയര്‍പ്പിച്ച് മുന്നേറാന്‍ കെ.എന്‍.എം മര്‍കസുദഅവ മുസ്‌ലിം സമുദായത്തെ ആഹ്വാനം ചെയ്തു. മുസ്‌ലിംകളുടെ ഭരണഘടനാ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ജുഡീഷ്യറി കൂട്ടുനില്‍ക്കില്ലെന്ന് തന്നെയാണ് സുപ്രീം കോടതി ഉത്തരവിന്റെ സന്ദേശമെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമിയും ജന: സെക്രട്ടറി എം അഹമ്മദ് കുട്ടി മദനിയും പ്രസ്താവനയില്‍ പറഞ്ഞു.

വഖഫ് ഭൂമിയില്‍ തര്‍ക്കമുടലെടുത്താല്‍ തീര്‍പ്പുകല്‍പിക്കപ്പെടുംവരെ വഖഫായി പരിഗണിക്കപ്പെടില്ലെന്നത് എടുത്ത് കളഞ്ഞതും കലക്ടര്‍ക്ക് നല്‍കിയ അധികാരം ഒഴിവാക്കിയതും സംസ്ഥാന കേന്ദ്ര വഖഫ് കൗണ്‍സിലുകളിലെ അമുസ്‌ലിം പ്രാതിനിധ്യം നിജപ്പെടുത്തിയതും ഏറെ ആശാവഹമാണ്.

രാജ്യത്തെ മഹാ ഭൂരിപക്ഷം മതേതര സമൂഹവും നീതിമാന്മാരായ നിയമജ്ഞരും മുസ്‌ലിംകളുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാന്‍ മുസ്‌ലിംകള്‍ ക്കൊപ്പമുണ്ടാകുമെന്ന ആത്മവിശ്വാസം കൈവിടാതെ നിയമപരമായും ജനാധിപത്യമാര്‍ഗത്തിലൂടെയും മുന്നേറാന്‍ മുസ്‌ലിം സമൂഹം തയ്യാറാവണം.

രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ അട്ടിമറിക്കുന്നതും ജനാധിപത്യ മതേതര അടിത്തറ തകര്‍ത്തെറിയുന്നതുമായ വഖഫ് നിയമഭേദഗതി പൂര്‍ണമായും പിന്‍വലിക്കുംവരെ മതേതര രാഷ്ടീയ നേതൃത്വങ്ങള്‍ മുസ്‌ലിം സമുദായത്തിനൊപ്പം നില്‍ക്കണമെന്നും സി.പി ഉമര്‍ സുല്ലമിയും എം അഹമ്മദ് കുട്ടി മദനിയും പ്രസ്താവനയില്‍ പറഞ്ഞു.

മീഡിയ വിംഗ്
കെ.എന്‍.എം മര്‍കസുദ്ദഅവ
ഫോണ്‍ നമ്പര്‍ : 9995131541

Leave a Reply

Your email address will not be published.