തിരൂർ : മങ്ങാട് ഹൈസ്കൂളിൽ നിന്നും 1989/90 കാലഘട്ടത്തിൽ പത്താം ക്ലാസിൽ നിന്നും പടിയിറങ്ങിയ ഏഴു ഡിവിഷനുകളുടെ കൂട്ടായ്മയായ “മഴവില്ല്” ബാച്ചിന്റെ നാലാമത് ജനറൽബോഡി യോഗം ഇന്ന് ഞായറാഴ്ച രാവിലെ പത്തുമണിക്ക് തിരൂർ നഴ്സിംഗ് ഹോമിനു അടുത്തുള്ള സംഗം കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. സംഗമത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് മഴവില്ല് ബാച്ചിന്റെ ചെയർമാൻ കൂടിയായ നജീബ് തിരൂർ നിർവഹിച്ചു. മൂന്നു വർഷങ്ങൾക്കു മുമ്പ് രൂപീകരിച്ച മഴവില്ല് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വളരെ സുതാര്യമായ ഒന്നാണെന്നും, ഈ കുറഞ്ഞ സമയങ്ങളിൽ തന്നെ ഒരുപാട് സഹപാഠികളുടെ പ്രയാസങ്ങൾക്ക് ഒരു കൈത്താങ്ങ് ആവാൻ സാധിച്ചിട്ടുണ്ടന്നും ഉദ്ഘാടന പ്രസംഗത്തിൽ ചെയർമാൻ സൂചിപ്പിച്ചു. ഏകദേശം 5 ലക്ഷം രൂപയോളം ഈയൊരു മൂന്നുവർഷംകൊണ്ട് സഹപാടികളിൽ നിന്നും കളക്ട് ചെയ്തു ഈ കൂട്ടായ്മയിലെ സഹപാഠികൾക്കും, മറ്റു വേണ്ടപ്പെട്ടവർക്കും സഹായിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

പത്താം ക്ലാസിൽ നിന്നും പിരിഞ്ഞതിനുശേഷം ഈ കുറഞ്ഞ കാലയളവിൽ സഹപാഠികളിൽ നിന്നും 17 പേരോളം മൺമറഞ്ഞു പോയത് അനുസ്മരിച്ചപ്പോൾ സദസ്സ് വളരെ പ്രയാസം നിറഞ്ഞ ഒന്നായി മാറി. ശേഷം ഈ കാലയളവിലെ വരവ് ചിലവ് റിപ്പോർട്ടുകൾ മഴവിൽ ബാച്ചിന്റെ ട്രഷറർ കൂടി ആയിട്ടുള്ള മുഹമ്മദ് സംഷീറും, പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കാരുണ്യ പ്രവർത്തനത്തിന്റെ ഇൻ ചാർജും ജനറൽ കൺവീനറുമായ മുസാഫിർ അഹമ്മദും അവതരിപ്പിച്ചു. 2025 ഒക്ടോബർ അഞ്ചിനു തിരൂർ സാംസ്കാരിക സമുച്ചയത്തിൽ വെച്ച് നടക്കുന്ന കുടുംബ സംഗമം അതിവിപുലമായ രീതിയിൽ നടത്താൻ വേണ്ടി ജനറൽ യോഗം തീരുമാനിച്ചു. ജനറൽബോഡിക്ക് ശേഷം ഓണാഘോഷ പരിപാടിയും, ഓണസദ്യയും നടന്നു. എക്സിക്യൂട്ടീവ് അംഗങ്ങളായ റഹീസ് പഞ്ചാബി, ഷൗക്കത്ത് സി. ടി, സുഗുണൻ കാവുങ്ങൽ, ഷാഫി പന്ത്രോളി, ആർ സക്കീന എന്നിവർ സംസാരിച്ചു. ഗ്രൂപ്പിന്റെ വൈസ് ചെയർമാൻ സമീറ പൊന്നാനി അധ്യക്ഷത വഹിച്ച ജനറൽബോഡിയിൽ ജോ,: സെക്രട്ടറി വി. പി മുനീറ സ്വാഗതവും, വൈസ് ചെയർമാൻ സുലൈഖ ടി കെ നന്ദിയും പറഞ്ഞു. പി പി ബഷീർ,പി.വി ഹുസൈൻ, സക്കീർ ഹുസൈൻ,മുംതാസ് കോളാടി,വി. ലൈല,കെ. റംല, രജനി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.