ചിത്രരശ്മി എഴുത്തുകൂട്ടം സംസ്ഥാന സാഹിത്യ സംഘം തിരൂരിൽ മലയാളം സർവ്വകലാശാല വൈസ് ചാൻസിലർഡോ: സി ആർ പ്രസാദ് ഉദ്ഘാടനം ചെച്ചുന്നു.

തിരൂർ : മലയാള ചാനലുകളിൽ ന്യൂസ് അല്ല പകരം വ്യുസാണ് ഉള്ളതെന്നും യഥാർത്ഥ വസ്തുത അറിയാൻ ചുരുങ്ങിയത് 5 ചാനലുകളെങ്കിലും കാണേണ്ടി വരുന്നുണ്ടെന്നും
മലയാളം സർവ്വകലാശാല
വൈസ് ചാൻസിലർ
ഡോ. സി.ആർ പ്രസാദ് പറഞ്ഞു.
ചിത്രരശ്മി എഴുത്തുകൂട്ടത്തിൻ്റെ സംസ്ഥാനതല സാഹിത്യ സംഗമം തിരൂരിൽ ഉദ്ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു അദ്ദേഹം.’
സംസ്ഥാനത്തിൻ്റെ
വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം എഴുത്തുക്കാർ സംഗമത്തിൽ പങ്കെടുത്തു. പുതുതലമുറയിലെ 6 എഴുത്തുക്കാരുടെ 6 പുതിയ പുസ്തകങ്ങൾ ചടങ്ങിൽ വൈസ് ചാൻസിലർ ഡോ. സി.ആർ പ്രസാദ് പ്രകാശനം ചെയ്തു. സിനിമാ ഛായാഗ്രാഹക രംഗത്ത് 50 വർഷം പൂർത്തികരിച്ച
മധു അമ്പാട്ടിനെ ചടങ്ങിൽ
വൈസ് ചാൻസിലർ ഡോ സി ആർ പ്രസാദ് ആദരിച്ചു.
യുവ പ്രതിഭ പുരസ്കാരം
പ്രദിപൻ തൈക്കണ്ടിയിലിന്
സമ്മാനിച്ചു.
പ്രോഗ്രാം കോഡിനേറ്റർ മുജീബ് താനാളൂർ ആമുഖഭാഷണം നടത്തി.
താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ജയൻ ചേർത്തല മുഖ്യപ്രഭാഷണം നടത്തി.
സിനിമാ സീരിയൽ താരം വിനോദ് കോവൂർ,
ചലചിത്ര അക്കാഡമി കോഡിനേറ്റർ
നവീന വിജയൻ.
ശബ്ദ കലാകാരൻ
ബന്ന ചേന്ദമംഗലൂർ
സംഗീതജ്ഞൻ കെ.വി. ശിവദാസ് വാര്യർ
സംവിധായകൻ
മിഥുൻ മനോഹർ വർമ്മ, എഴുത്തുകാരായ
രഹുൽ കൈമല
സുകു തോക്കാംപാറ
ഭാസ്കരൻ കരിങ്കപ്പാറ
സന്ധ്യാ വാസു
ധന്യാദാസ്
എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.