രാക്ഷസലഹരി ലഹരി വിരുദ്ധ സംഗീത ആൽബം തയ്യാറാക്കിയ കവിയും സാഹിത്യകാരനുമായ ഫിറോസ് ഖാൻ പരപ്പനങ്ങാടിയെ മലപ്പുറം ജില്ല കളക്ടർ വിആർ വിനോദ് ഐഎഎസ് കളക്ടേഴ്സ് ചേമ്പറിൽ വെച്ച് ഷാളും മെമെൻ്റോയും നൽകി ആദരിച്ചപ്പോൾ

മലപ്പുറം : മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെയും സൗഹൃദവേദി തിരൂരിന്റെയും സഹകരണത്തോടുകൂടി കവിയും സാഹിത്യകാരനുമായ ഫിറോസ്ഖാൻ പരപ്പനങ്ങാടി തയ്യാറാക്കിയ രാക്ഷസലഹരി ലഹരി വിരുദ്ധ സംഗീത ആൽബം മലപ്പുറം ജില്ല കളക്ടർ വിആർ വിനോദ് ഐഎഎസ് കളക്ടറുടെ ചേംബറിൽ വച്ച് പ്രകാശനം ചെയ്തു.

ലഹരിക്കെതിരെ സമൂഹം ഒന്നാകെ രംഗത്തിറങ്ങണമെന്ന് കലക്ടർ പറഞ്ഞു . ജനങ്ങൾ ലഹരി വിരുദ്ധ പോരാട്ടം ഏറ്റെടുത്തു എന്നത് സന്തോഷം നൽകുന്ന കാര്യമാണ് . പോലീസിനും എക്സൈസ് ഡിപ്പാർട്ട്മെന്റിനും നാട്ടുകാരിൽ നിന്നും നിർണ്ണായക വിവരങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത് .
അതുകൊണ്ടാണ് ലഹരി വിരുദ്ധ യുദ്ധം വേഗത്തിൽ വിജയിക്കുന്നത് അത് ഇനിയും തുടരണം . സംഗീതത്തിനും സാഹിത്യത്തിനും ലഹരി വിരുദ്ധ പോരാട്ടത്തിൽ നിർണായ പങ്കാണ് ഉള്ളത്. രാക്ഷസലഹരി എന്ന ആൽബം ഈ രംഗത്ത് നിർണായകം ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗഹൃദവേദി തിരൂർ സെക്രട്ടറി കെകെ അബ്ദുൽ റസാക്ക് ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കവിയും സാഹിത്യകാരനും ആൽബത്തിലെ മുഖ്യ അഭിനേതാവുമായ ഫിറോസ് ഖാൻ പരപ്പനങ്ങാടിയേയും മറ്റു അഭിനേതാക്കളെയും സാങ്കേതിക വിദഗ്ദ്ധരേയും ജില്ലാ കളക്ടർ വിആർ വിനോദ് ഐഎഎസ് പൊന്നാട അണിയിക്കുകയും മെമെൻ്റോ നൽകി ആദരിക്കുകയും ചെയ്തു.
തിരൂർ സർക്കിൾ ഇൻസ്പെക്ടർ എ സാദിഖ് , ക്യാമറാൻ സുധി എപി നായർ, സൗഹൃദവേദി പ്രസിഡൻ്റ് കെപിഒ റഹ്മത്തുല്ല, ഷമീർ കളത്തിങ്ങൽ , അബ്ദുൽ ഖാദർ കൈനിക്കര, എക്സൈസ് ഓഫീസർ സിഎം അഭിലാഷ്, സിപി ലത്തീഫ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.