
തിരൂർ: എം.ജി.എം സംസ്ഥാന സമിതിയുടെ ഗുരു അറിവും
വെളിച്ചവും കാമ്പയിൻ്റെ ഭാഗമായി
തെക്കൻ കുറ്റൂർ മേഖല സമിതി’ പ്രിയ അധ്യാപകരോടൊപ്പം ‘ സംഗമം സംഘടിപ്പിച്ചു. കെ.എൻ. എം മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഹുസൈൻ കുറ്റൂർ ഉദ്ഘാടനം ചെയ്തു. റിട്ട അധ്യാപക ദമ്പതികളായ കുറ്റിപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. ഗീതാ ലക്ഷ്മി, വൈരങ്കോട് എ.എം. യു.പി.സ്ക്കൂൾ അധ്യാപകൻ പി. വാസുദേവൻ ഉണ്ണി എന്നിവരെ ആദരിച്ചു. എം.ജി.എം ജില്ലാ വൈസ് പ്രസിഡൻ്റ് സൈനബ കുറ്റൂർ ഉപഹാരം നൽകി. സി.പി. ജാനിസ , ആരിഫ പാറപ്പുറത്ത് , പി. സക്കീന എന്നിവർ സംസാരിച്ചു.
Leave a Reply