തിരൂർ : സൗത്ത് മുത്തൂർ നൂറുൽ ഇസ്ലാം പള്ളി മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനം സമുചിതമായി ആഘോഷിച്ചു. ഖത്തീബ് മുഹമ്മദ് കുട്ടി ബാഖവി വിളത്തൂരിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച നബിദിന പരിപാടി പ്രസിഡന്റ് കെ ആലിക്കുട്ടി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്നു. നബിദിന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ പി ഫസലുദ്ദീൻ സ്വാഗതം പറഞ്ഞു. പൊതുസമ്മേളനം സുന്നി മഹല്ല് ഫെഡറേഷൻ മേഖലാ പ്രസിഡണ്ട് പി.കെ.കെ. തങ്ങൾ ഉദ്ഘാടനം ചെയ്തു. വ്യഭി പ്രവാചകചര്യ ജീവിതത്തിൽ പകർത്തുവാനും നബിയുടെ സുന്നത്ത് മുറുകെപ്പിടിച്ച് ജീവിക്കുവാനും ആഹ്വാനം ചെയ്തു. മുസ്ലിം സർവീസ് സൊസൈറ്റി ജില്ലാ പ്രസിഡണ്ടും പൂങ്ങോട്ടുകുളം ജുമാഅത്ത് പള്ളി പ്രസിഡണ്ടും ആയ ഡോക്ടർ കെ. എം ഹസ്സൻബാബു മുഖ്യ അതിഥി ആയിരുന്നു. മിലാദ് ഫെസ്റ്റ് വിജയികളായ വിദ്യാർഥികൾക്ക് മൊമെന്റോയും ക്യാഷ് പ്രൈസ്യും വിതരണം ചെയ്തു.

കീഴടത്തിൽനാസർ. റഷീദ് കെ പി.കെപി സൈനുദ്ദീൻ ഹാജി.വി. കോയക്കുട്ടി ഹാജി.കെ കെ റിയാസ്.കെ കെ ഉമ്മർ ബാവ ഹാജി.വിപി. സൈതലവി. Np വീരാൻ. സി ഫാരിസ്.ജാസിൽ.റയീസ്. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നബിദിന റാലിക്ക് രാവിലെ മുത്തൂർ പ്രദേശത്ത് എല്ലാ ജംഗ്ഷനുകളിലും നടന്ന വലിയ സ്വീകരണം നൽകി.കുട്ടികൾക്ക് മധുരം പലഹാരങ്ങൾ വിതരണം ചെയ്തു. ഉസ്താദുമാരായ മുഹമ്മദ് കുട്ടി ബാഖവി ബാസില്‍ അജ്മൽ.നബിൽ. ബാസിത്. വി മുഹമ്മദ് കുട്ടി.വെളിയംപാട്ട് ഷമീർ. തുടങ്ങിയവർ നേതൃത്വം നൽകി.2500 പേർക്കുള്ള ബിരിയാണി വിതരണം ചെയ്തു.മുത്തൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ബിലാൽമിലാദ ഫെസ്റ്റിൽ പങ്കെടുത്ത എല്ലാവർക്കും ചായയും പലഹാരങ്ങളും വിതരണം ചെയ്തു. പൗരാവലിയുടെ വകയായി മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്തു.കുട്ടികളുടെ ബുർദ മത്സര പരിപാടികളും ദഫ് മത്സര പരിപാടികളും നടന്നു. ഖുർആൻ പാരായണം, ബാങ്ക് വിളി മത്സരം എന്നിവക്ക് പ്രത്യേക സമ്മാനങ്ങൾ വിതരണം ചെയ്തു.പി വി സമദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.