അധ്യാപക ദമ്പതികളായ മാങ്കടവത്ത് അഹമ്മദ് കുട്ടി മാസ്റ്റർക്കും എം. മറിയാമ്മു ടീച്ചർക്കും വൈരങ്കോട് കൂട്ടായ്മയുടെ ഉപഹാരം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ സമ്മാനിക്കുന്നു.

തിരുന്നാവായ : മുതിർന്ന അധ്യാപക ദമ്പതികളെ ആദരിച്ച് വൈരങ്കോട് കൂട്ടായ്മ അധ്യാപക ദിനം ആഘോഷിച്ചു.താനൂർ കാട്ടിലങ്ങാടി ഗവ:ഹയർ സെക്കൻ്ററി സ്ക്കൂൾ റിട്ട:പ്രിൻസിപ്പൽ മാങ്കടവത്ത് അഹമ്മദ് കുട്ടി മാസ്റ്ററെയും വൈരങ്കോട് എ.എം.യു.പി.സ്ക്കൂൾ റിട്ട: അധ്യാപിക എം. മറിയാമ്മു ടീച്ചറെയുമാണ് അവരുടെ ഭവനത്തിൽ ചെന്ന് നാട്ടുകാർ ആദരിച്ചത്. വിരമിച്ചതിനു ശേഷവും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങളിൽ സജീവമായ ദമ്പതികളുടെ മക്കളും മരുമക്കളും അധ്യാപകരാണ്. തലമുറകളെ പഠിപ്പിച്ച അധ്യാപക ദമ്പതികളെ തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ പൊന്നാട അണിയിച്ച് ഉപഹാരം സമ്മാനിച്ചു. എം.കെ ബാവ ഹാജി അധ്യക്ഷത വഹിച്ചു. പി.ബീരാൻ,ബക്കർ അമരിയിൽ, ജൂബീർ വെള്ളാടത്ത്, കെ.പി. സലാ ഹാജി, സിദ്ധീഖ് മണാട്ടിൽ, കെ. ആനന്ദൻ, ടി.വി. ജലീൽ, ഉസ്മാൻ അമരിയിൽ,എ. മജീദ്, എം.പി. ഹക്കീം, കെ. കുഞ്ഞഹമ്മദ് കുട്ടി, കെപി . അലി ബാവ, ഹസീന തൊട്ടി വളപ്പിൽ, ജമാൽ മാങ്കടവത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.